കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സി​വി​ൽ സ​പ്ലെെ​സിന്‍റെ പ​രി​ശോ​ധ​ന
Wednesday, March 25, 2020 11:23 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സി​വി​ൽ സ​പ്ലെെ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് സ​പ്ലെെ ഓ​ഫീ​സ​ർ ഐ.​വി. സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. രാ​വി​ലെ മു​ത​ലാ​ണു പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. കോ​ട്ട​പ്പു​റം ച​ന്ത​യി​ലെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്റ്റോ​ക്ക് ബോ​ർ​ഡ് എ​ഴു​തി​യി​ട്ടു​ണ്ടോ, ച​ര​ക്ക് വാ​ങ്ങി​യ ബി​ല്ലും വി​റ്റ ബി​ല്ലും എ​ല്ലാം ഒ​ത്തു​നോ​ക്കി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.
എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​പി​ലും കൈ ​ക​ഴു​കു​വാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ മു​ത​ൽ വ​ലി​യ തി​ര​ക്കാ​ണു ച​ന്ത​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. റേ​ഷ​ൻ ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ അ​നൂ​പ്, ഷെ​മി എ​ന്നി​വ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.