ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, March 25, 2020 11:26 PM IST
തൃ​ശൂ​ർ: ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ പൊ​തു​വി​ത​ര​ണ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ച്ച​ക്ക​റി​ക​ളു​ടെ വ​ര​വും വി​ത​ര​ണ​വും നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് പ​രി​ശോ​ധ​ന. പ​ച്ച​ക്ക​റി​യു​ടെ ഹോ​ൾ​സെ​യി​ൽ വി​ലനി​ല​വാ​ര​വും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നു പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​യി എ​സ്ഐ റാ​ങ്കി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ, റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ​ക്കു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ്, ഷൗ​ക്ക​ത്ത്, ജ​യ​ഗോ​പാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.