വ​ട​ക്കേ സ്റ്റാ​ൻ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി
Wednesday, March 25, 2020 11:29 PM IST
തൃ​ശൂ​ർ: വ​ട​ക്കേ സ്റ്റാ​ൻ​ഡും തൃ​ശൂ​രി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ സെ​സ്റ്റ് ഓ​ഫ് ലൈ​ഫ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി. ക്ലീ​നിം​ഗ് ലോ​ഷ​ൻ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് സ്റ്റാ​ൻ​ഡ് വൃ​ത്തി​യാ​ക്കി​യ​ത്. സെ​സ്റ്റ് കോ-​ഓ​ഡി​നേ​റ്റ​ർ ഷി​ജോ​ണ്‍ പ​ട്ടി​ക്കാ​ട്, ലി​യോ അ​ഗ​സ്റ്റി​ൻ, അ​നൂ​പ് മ​ച്ചാ​ട്, ജ​യ​ച​ന്ദ്ര​ൻ, ഗി​രീ​ഷ്, ബെ​ന്നി, സ​ന്തോ​ഷ് കോ​ല​ഴി, പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്, തൃ​ശൂ​ർ സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​നോ​ദ് കു​മാ​ർ, സി. ​കാ​ർ​ത്തി​ക, കെ.​എ. ബൈ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.