ടെറസിൽ കയറി ച​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Thursday, April 2, 2020 10:40 PM IST
ചാ​ല​ക്കു​ടി: വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി​നി​ന്ന് പ്ലാ​വി​ൽ നി​ന്നും തോ​ട്ടി​കൊ​ണ്ട് ച​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ൽ താ​ഴെ വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. വെ​ട്ടു​ക​ട​വ് വീ​രാ​ത്ത് ജോ​ബി​ന്‍റെ ഭാ​ര്യ ബേ​ബി(65)​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഉ​ട​നെ ചാ​ല​ക്കു​ടി എ​സ്ഐ കെ.​കെ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: സി​ന്ധു, ജോ​ബി, ജോ​ജി. മ​രു​മ​ക്ക​ൾ: ജ്വാ​ല, റോ​ഷി​ൻ, രാ​ധാ​കൃ​ഷ്ണ​ൻ.