വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്കം; നാ​ളെ ഓ​ശാ​ന ഞാ​യ​ർ
Saturday, April 4, 2020 12:18 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഈ​ശോ​യു​ടെ പീ​ഢാ​സ​ഹ​ന​ങ്ങ​ളെ​യും ഉ​ത്ഥാ​ന​ത്തെ​യും അ​നു​സ് മ​രി​ക്കു​ന്ന വി​ശു​ദ്ധ​വാ​ര​ത്തി​നു നാ​ളെ ഓ​ശാ​ന ഞാ​യ​റോ​ടെ തു​ട​ക്കം. ലോ​കം കോ​വി​ഡ് വൈ​റ​സ് ബാ​ധ​യു​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കേ, വി​ശ്വാ​സി​ക​ളേ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​ണു ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ക.
കു​ടും​ബാം​ഗ​ങ്ങ​ളും വി​ശ്വാ​സി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ്വ​ന്തം വീ​ടു​ക​ളി​ലാ​ണു വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക.
വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ട വ​ക ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​കാ​രിമാ​രു ടെ ​കാ​ർ​മിക​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ​യാ​ണു ന​ട​ത്തു​ക. ദേ​വാ​ല​യ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ ഉ​ണ്ടാ​ക​രു​ത്.
ഓ​ശാ​ന​ഞാ​യ​റാ​ഴ്ച​യി​ലെ കു​രു ത്തോ​ല വി​ത​ര​ണം, പെ​സ​ഹാ വ്യാ​ഴാ​ഴ്ച​യി​ലെ കാ​ൽ​ക​ഴു​ക​ൽ​ശു​ശ്രൂ​ഷ, പി​ഢാ​നു​ഭ​വ​വെ​ള്ളി​യി​ലെ പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം, വ​ലി​യ​ശ​നി​യി​ലെ വെ​ള്ളം വെ​ഞ്ചി​രി​പ്പ് വി​ത​ര​ണം തു​ട​ങ്ങി​യ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഒ​ഴി​വ് ന​ൽ​കി​യ​ട്ടു​ണ്ട്. ഉ​യി​ർ​പ്പു​തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​റി​യി​ച്ചു.
പീ​ഡാ​നു​ഭ​വ വെ​ള്ളി​യാ​ഴ്ച​യി​ലെ എ​ല്ലാ തി​രു​ക്ക​ർ​മ​ങ്ങ​ളും കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ​നി​ന്ന് മോ​ച​നം ല​ഭി​ക്കു​ക എ​ന്ന പ്ര​ത്യേ​ക നി​യോ​ഗ​ത്തി​നാ​യി അ​ർ​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് അ​തി​രൂ​പ​ത പി​ആ​ർ​ഒ ഫാ. ​നൈ​സ​ൻ ഏ​ല​ന്താ​ന​ത്ത് അ​റി​യി​ച്ചു.
തൃ​ശൂ​ർ അ​തി​രൂ​പ​ത
വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ
തൃ​ശൂ​ർ: വി​ശു​ദ്ധ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ല.
മീ​ഡി​യ ക​ത്തോ​ലി​ക്ക യു​ട്യൂ​ബ് ചാ​ന​ലും, ഷെ​ക്കെ​യ്ന, ടി​സി​വി, എ​സി​വി, എ​ന്നീ ടി​വി ചാ​ന​ലു​ക​ളും സ​ജീ​വ സം​പ്രേ​ക്ഷ​ണം ന​ട​ത്തും.
ഓ​ശാ​ന ഞാ​യ​ർ
രാ​വി​ലെ 7.00 - കാ​ർ​മിക​ൻ: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്.
പെ​സ​ഹാ ​വ്യാ​ഴം
രാ​വി​ലെ 7.00 - കാ​ർ​മിക​ൻ: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്. രാ​ത്രി 7.30. ആ​രാ​ധ​ന റ​വ. ഡോ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​ന്പി​ൽ.
ദുഃ​ഖ​ വെ​ള്ളി
രാ​വി​ലെ 7.00. കാ​ർ​മി​ക​ൻ: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ.
വൈ​കീ​ട്ട് 4.30. കു​രി​ശി​ന്‍റെ വ​ഴി. കാ​ർ​മി​ക​ൻ: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്.
ദുഃ​ഖ​ശ​നി
രാ​വി​ലെ 7.00. കാ​ർമിക​ൻ: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ.
ഈ​സ്റ്റ​ർ ഞാ​യ​ർ
രാ​വി​ലെ 7.00. കാ​ർ​മിക​ൻ: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്.
ഇരിങ്ങാലക്കുട രൂപതയിലെ വിശുദ്ധവാര തിരുക്കർമങ്ങൾ
ഇരിങ്ങാലക്കുട: ഓശാന ഞായർ, പെ സഹാ വ്യാഴം, ദുഖവെള്ളി, ഈസ്റ്റർ എന്നീ ദിവസങ്ങളിലെ തിരുക്കർമങ്ങ ൾ രാവിലെ ഏഴിന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ നട ക്കും. ഈ ദിവസങ്ങളിൽ ഉച്ചതിരി ഞ്ഞ് മൂന്നുമുതൽ നാലുവരെ ആരാധന നടക്കും.
തിരുക്കർമങ്ങൾക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമിക ത്വം വഹിക്കും. തിരുക്കർമങ്ങൾ രൂപത വെബ് സൈറ്റായ www.irinjalakudadiocese.com ലും രൂപത കമ്യൂണിക്കേ ഷൻസിന്‍റെ christudarsancommunications എന്ന യു ട്യൂബ് ചാനലിലും പ്രാദേശിക ചാനലുകളായ സിറ്റി ചാ നൽ (നന്പർ രണ്ട് ), എസിവി (നന്പർ 111), കേരള വിഷൻ (നന്പർ 46) എന്നി വയിലും തത്സമയം ലഭ്യമാകും.
കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ
തി​രു​ക്ക​ർ​മ​ങ്ങ​ളും
ജ​ന​ങ്ങ​ളി​ല്ലാ​തെ
കോ​ട്ട​പ്പു​റം: സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​യു​ടെ മു​ഖ്യ കാ​ർ​മിക​ത്വ​ത്തി​ൽ ജ​ന​ര​ഹി​ത​മാ​യാ​ണു ന​ട​ക്കു​ക. മ​റ്റു പ​ള്ളി​ക​ളി​ൽ വൈ​ദി​ക​രു​ടെ നേ​തൃത്വ​ത്തി​ൽ ജ​ന​ര​ഹി​ത​മാ​യി തി​രു​ക്ക​ർ​മങ്ങ​ൾ ന​ട​ത്ത​ണം. പെ​സ​ഹാ ജാ​ഗ​രണ തി​രു​ക്ക​ർ​മ കാ​ര്യ​ത്തി​ലൊ​ഴി​കെ സെ​മി​നാ​രി​ക​ൾ​ക്കും സ​ന്യാ​സ​ഭ​വ​ന​ങ്ങ​ൾ​ക്കു​മെ​ല്ലാം ഈ ​നി​ർ​ദേശ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്. ക​ത്തീ​ഡ്ര​ലി​ലും ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ലും അ​ർ​ധ ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളി​ലും മാ​ത്ര​മെ പെ​സ​ഹാ ജാ​ര​ണ ക​ർ​മങ്ങ​ൾ ന​ട​ത്താ​വൂ.
ഓ​ശാ​ന ഞാ​യ​റി​ൽ കു​രു​ത്തോ​ല​യേ​ന്തി​യു​ള്ള സാ​ഘോ​ഷ പ്ര​വേ​ശ​നം ഒ​ഴി​കെ​യു​ള്ള ക​ർ​മങ്ങ​ളാ​ണു ന​ട​ത്തേ​ണ്ട​ത്.
പെ​സ​ഹാ വ്യാ​ഴ​ത്തി​ലെ തൈ​ല​പ​രി​ക​ർ​മ പൂ​ജ പി​ന്നീ​ട് നി​ശ്ച​യി​ക്കു​ന്ന ദി​വ​സം ന​ട​ത്തും. പാ​ദ​ക്ഷാ​ള​നം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന. എ​ന്നി​വ ഒ​ഴി​വാ​ക്കി തി​രു​വ​ത്താ​ഴ പൂ​ജ അ​ർ​പ്പി​ക്ക​ണം.
ദു:​ഖ​വെ​ള്ളി തി​രു​ക്ക​ർ​മങ്ങ​ളി​ൽ കൊ​റോ​ണ ബാ​ധി​ത​രെ​യും അ​തുമൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രെ​യും അ​വ​രു​ടെ കു​ടു​ബാം​ഗ​ങ്ങ​ളെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും വി​ശ്വാ​സി​ക​ളു​ടെ പ്രാ​ഥന​യി​ൽ അ​നു​സ്മ​രി​ക്ക​ണം. ദു​ഖ​വെ​ള്ളി​യി​ലെ പ​തി​വു​ള്ള ക​രി​ശി​ന്‍റെ വ​ഴി കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്താ​വു​ന്ന​താ​ണ്.
വ​ലി​യ ശ​നി​യാ​ഴ്ച​യി​ലെ ജാ​ഗ​ര​ണം വൈ​കീ​ട്ട് ഏ​ഴി​നു​ശേ​ഷം സൗ​ക​ര്യപ്ര​ദ​മാ​യ സ​മ​യ​ത്ത് ന​ട​ത്താം. അ​ൾ​ത്താ​ര​ക്കു സ​മീ​പം​നി​ന്നു തി​രി വെ​ഞ്ച​രി​ക്കു​ക. വാ​യ​ന​ക​ളു​ടെ എ​ണ്ണം ആ​രാ​ധ​നാ​ക്ര​മ നി​യ​മ​മ​നു​സ​രി​ച്ച് ചു​രു​ക്കാം. മ​റ്റു തി​രു​ക്ക​ർ​മങ്ങ​ൾ സാ​ധാ​ര​ണ പോ​ലെ ന​ട​ത്താം. കോ​ട്ട​പ്പു​റം രൂ​പ​ത പി​ആ​ർ​ഒ ഫാ. ​റോ​ക്കി റോ​ബി ക​ള​ത്തി​ൽ അ​റി​യി​ച്ചു.
ഓശാന തി​രു​ക്ക​ർ​മങ്ങ​ൾ
ഷെ​ക്കെ​യ്ന
ടെ​ലി​വി​ഷ​നി​ൽ തത്സ​​മ​യം
രാവിലെ 5.45: വിശുദ്ധ​ കു​ർ​ബാ​ന - ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം (തി​രു​വ​ന​ന്ത​പു​രം ലത്തീൻ അ​തി​രൂ​പ​ത).
രാവിലെ 7.00: വിശുദ്ധ​ കു​ർ​ബാ​ന - മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ
മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി (സീ​റോ
മ​ല​ബാ​ർ സ​ഭാ​ധ്യ​ക്ഷ​ൻ)
രാവിലെ 10.00: വിശുദ്ധ​ കു​ർ​ബാ​ന - മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലി​മീ​സ് കാ​തോ​ലി​ക്ക ബാ​വ (സീ​റോ മ​ല​ങ്ക​ര സ​ഭാ​ധ്യ​ക്ഷ​ൻ)
ഉച്ചകഴിഞ്ഞ് 2.30: വിശുദ്ധ കു​ർ​ബാ​ന - ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ (വ​ത്തി​ക്കാ​നി​ൽ നി​ന്നും).