വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് കെഎ​സ്​യു, എബിവിപി മാ​ർ​ച്ച്
Friday, May 22, 2020 1:06 AM IST
പു​തു​ക്കാ​ട്: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെഎ​സ്‌യു, എബി​വി​പി പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ പു​തു​ക്കാ​ട് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

പു​തു​ക്കാ​ട് നി​ന്നാ​രം​ഭി​ച്ച ഇ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും മാ​ർ​ച്ച് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു.​തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു. അ​ര മ​ണി​ക്കൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ പു​തു​ക്കാ​ട് മു​പ്ലി​യം റോ​ഡ് ഭാ​ഗീ​ക​മാ​യി ഉ​പ​രോ​ധി​ച്ചു.പി​ന്നീ​ട് പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ എ​സ്.​പി.​സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

കെഎ​സ്‌യു മാ​ർ​ച്ച് ഡി​സി​സി സെ​ക്ര​ട്ട​റി ടി.​ജെ. സ​നീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെഎ​സ്​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സ് ഫ്രാ​ൻ​സീ​സ്, വൈ​ശാ​ഖ് വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കേ​ന്ദ്ര അ​നു​മ​തി ല​ഭി​ച്ചു എ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത എബിവിപി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം.​ഷാ​ജി പ​റ​ഞ്ഞു. എ​ബി​വി​പി തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ശ്രീ​ഹ​രി, സം​സ്ഥാ​ന സ​മി​തി അം​ഗം എ​സ്.​അ​ക്ഷ​യ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​പ്ര​സാ​ദ് , ടി.​എ​സ്.​സൂ​ര​ജ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.