അ​വാ​ർ​ഡ് ഭ​വ​ന്‍ റം​സാ​ൻ കി​റ്റു ന​ല്കി
Friday, May 22, 2020 1:09 AM IST
ചാ​ല​ക്കു​ടി: അ​വാ​ർ​ഡ് ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന 200 കു​ടും​ബ​ങ്ങ​ൾ​ക്കു റം​സാ​ൻ കി​റ്റു വി​ത​ര​ണം ചെ​യ്തു. എ​ല്ലാ​വ​ർ​ഷ​വും അ​വാ​ർ​ഡ് ഭ​വ​നി​ൽ ന​ട​ത്തി വ​രു​ന്ന റം​സാ​ൻ ഇ​ഫ്ത്താ​ർ വി​രു​ന്ന് ഒ​ഴി​വാ​ക്കി​യാ​ണു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ൻ റം​സാ​ൻ കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി ബ​ഹ​നാ​ൻ എം​പി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍​കു​മാ​ർ, ആ​ര്യ​ങ്കാ​ല ജു​മാ​മ​സ്ജി​ദ് ഇ​മാം സു​നി​ൽ ബാ​ഖ​വി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഒ. പൈ​ല​പ്പ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​ന്മാ​രാ​യ പി.​എം. ശ്രീ​ധ​ര​ൻ, ബി​ജി സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.