വാ​ച്ചു​മ​രം നി​വാ​സി​ക​ൾ​ക്കു ആ​ശ്വാ​സമായി ത​വ​നി​ഷ്
Saturday, May 23, 2020 12:21 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ത​വ​നി​ഷ് ഇ​രി​ങ്ങാ​ല​ക്കു​ട വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു വാ​ച്ചു​മ​രം കോ​ള​നി​യി​ലെ അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ത​വ​നി​ഷ് സ്ഥി​ര​മാ​യി ന​ല്കി​യി​രു​ന്ന കി​റ്റു​ക​ൾ ഇ​ത്ത​വ​ണ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​ര​ത്തെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​ന്പി​ൽ, ഇ​രി​ങ്ങാ​ല​ക്കു​ട വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ പി.​ആ​ർ. ഉ​ഷ, ത​വ​നി​ഷ് സ്റ്റാ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മൂ​വി​ഷ് മു​ര​ളി, പ്ര​ഫ. വി.​പി. ആ​ന്‍റോ, ത​വ​നി​ഷ് സെ​ക്ര​ട്ട​റി സൂ​ര​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.