മാ​ലി​ന്യ​ത്തി​ൽ​നി​ന്നു വൈ​ദ്യു​തി: മ​റു​പ​ടി​ക​ളിൽ വൈരുധ്യം; സ​മ​രം വ​രും
Saturday, May 30, 2020 12:11 AM IST
തൃ​ശൂ​ർ:മാ​ലി​ന്യ​ത്തി​ൽ​നി​ന്നു വൈ​ദ്യു​തി ഉത്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഒ​ല്ലൂ​ക്ക​ര​യി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ വാ​ങ്ങി​യ 15 ഏ​ക്ക​ർ ഭൂ​മി സം​ബ​ന്ധി​ച്ച കോ​ർ​പ​റേ​ഷന്‍റേയും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടേ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ വൈ​രു​ധ്യം. കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തിനു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളി​ലാ​ണ് വി​രു​ദ്ധ വി​വ​ര​ങ്ങ​ൾ.
ഭൂ​മി വാ​ങ്ങു​വാ​ൻ ഉ​ത്ത​ര​വി​ടു​ന്ന​തി​നു മു​ന്പ് പാ​രി​സ്ഥി​തി​ക പ​ഠ​ന​മോ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.
സ്ഥ​ലം നാ​ലു ത​ട്ടു​ക​ളാ​യി 20 മീ​റ്റ​ർ താ​ഴ്ച​യി​ലാ​യാ​ണു കി​ട​ക്കു​ന്ന​ത്. തോ​ട്ട​ക്കാ​ട്ടു​ക​ര അം​ബേ​ദ്ക​ർ ഗ്രാ​മം, സ്റ്റാ​ർ ന​ഗ​ർ എ​ന്നീ കോ​ള​നി​ക​ൾ​ക്ക​രി​കി​ലാ​ണ് ഈ ​സ്ഥ​ലം. വാ​യു, ശ​ബ്ദം, വെ​ള്ളം എ​ന്നി​വ​യി​ൽ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കു​മോ​യെ​ന്നു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.വേ​സ്റ്റ് ടു ​എ​ന​ർ​ജി പ്ലാ​ന്‍റി​ന് ഈ ​സ്ഥ​ലം അ​നു​യോ​ജ്യ​മാ​ണെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റും ഒ​ല്ലൂ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ​റും സൂ​പ്ര​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്തെ​ന്നാ​ണ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ വി​വ​രാ​വ​കാ​ശരേ​ഖ​യി​ൽ പ​റ​യു​ന്ന​ത്. പ​രി​സ്ഥി​തി​ക അ​നു​മ​തി സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇ​വ​ർ​ക്ക് അ​ധി​കാ​രം ഇ​ല്ലെ​ന്നി​രി​ക്കേ​യാ​ണ് ഇ​ങ്ങ​നെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ കോ​ർപ​റേ​ഷ​ന്‍റെ മാ​ലി​ന്യ​ത്തി​ൽ​നി​ന്നു വൈ​ദ്യു​തി ഉത്​പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റി​നാ​യി ഇ​തു​വരെയും അ​പേ​ക്ഷ​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്രണ ബോ​ർ​ഡ് വി​വ​രാ​വ​കാ​ശ രേ​ഖ​യ​നു​സ​രി​ച്ച് മ​റു​പ​ടി ന​ൽ​കി​യ​ത്. വി​ജ​യ​കു​മാ​ർ, ശോ​ഭ​ന വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള 15 ഏ​ക്ക​ർ ഭൂ​മി തീ​റുവാ​ങ്ങാ​ൻ സ്പെ​ഷൽ സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. ക​ണ്ണ​ൻ ജ​നു​വ​രി 13 നാ​ണ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഭൂ​മി കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നു കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.
കെഎസ്ഐ​ഡി​സി അ​ധി​കാ​രി​ക​ളും പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന വി​ദ​ഗ്ധ​രും പ​രി​ശോ​ധി​ച്ചെ​ന്നും ഭൂ​മി​ക്കുസ​മീ​പം ജ​ന​വാ​സം ഇ​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു.
തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നോ കെഎസ്ഐ​ഡി​സി​യോ ഒ​രു പ​ഠ​ന​വും ന​ട​ത്താ​തെ​യും അ​നു​മ​തി​ക​ൾ വാ​ങ്ങാ​തെ​യു​മാ​ണ് സ്ഥ​ലം വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​യ​തെ​ന്നു വ്യ​ക്ത​മാ​ണെ​ന്നു അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ സ​മ​ര​വും നി​യ​മ​പോ​രാ​ട്ട​വും തു​ട​ങ്ങു​മെ​ന്നും അ​ഡ്വ. ഷാ​ജി പ​റ​ഞ്ഞു.