ഓ​ട്ടു​പാ​റ​യി​ലും അ​ത്താ​ണി​യി​ലും വ​രു​ന്നു... പുതിയ മാ​ർ​ക്ക​റ്റു​ക​ൾ
Thursday, July 2, 2020 12:11 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ​യി​ലും അ​ത്താ​ണി​യി​ലും ആ​ധു​നി​ക രീ​തി​യി​ൽ പു​തി​യ മാ​ർ​ക്ക​റ്റു​ക​ൾ സ്ഥാ​പി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ദ്ധ​തി രേ​ഖ കി​ഫ്ബി മു​ഖേ​ന സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി 20,43,00000 രൂ​പ​യു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി രൂ​പ​രേ​ഖ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ചു. എ​ങ്ക​ക്കാ​ട് ക്രി​മ​റ്റോ​റി​യം, ആ​ധു​നി​ക അ​റ​വു​ശാ​ല, സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് എ​ന്നി​വ​യു​ടെ പ​ദ്ധ​തി രേ​ഖ​യും ത​യാ​റാ​ക്കി അ​ടി​യ​ന്ത​ര​മാ​യി കി​ഫ്ബി​യി​ൽ സ​മ​ർ​പ്പി​ക്കു​വാ​നും തീ​രു​മാ​ന​മെ​ടു​ത്തു. ഓ​ട്ടു​പാ​റ മാ​ർ​ക്ക​റ്റ് പു​ന​ർ​ലേ​ലം ന​ട​ത്തു​ന്ന​തി​നും മാ​ർ​ക്ക​റ്റി​ലെ ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ തെ​രു​വു​ക​ളി​ലും മ​റ്റും മ​ത്സ്യ​ക്ക​ച്ച​വ​ടം നി​രോ​ധി​ക്കു​ന്ന​തി​നു തീ​രു​മാ​ന​മാ​യി.

അ​ക​മ​ല തോ​ട് റീ​ബി​ൽ​ഡ് കേ​ര​ള പ്രോ​ജ​ക്ടി​ൽ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി കൊ​ടു​ക്കു​ന്ന​തി​നും തോ​ടി​ന്‍റെ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ കെെ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​വ​ശു​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2,200 രൂ​പ വി​ല വ​രു​ന്ന 460 ബ​യോ​ബി​ൻ, 20 കി​ലോ​യു​ടെ 70,000 രൂ​പ വി​ല​വ​രു​ന്ന 41 ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് (സ്കൂ​ളു​ക​ൾ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ, ഫാം ​എ​ന്നി​വ​യ്ക്കു​വേ​ണ്ടി) സ​ർ​വ​ശു​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി 60 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു കൂ​ടി ന​ല്കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ അ​താ​ത് ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ മു​ഖേ​ന​യോ, ഫ്ര​ണ്ട് ഓ​ഫീ​സി വ​ഴി​യോ ന​ൽ​കാ​വു​ന്ന​താ​ണ്. യോ​ഗ​ത്തി​ൽ ന​ഗ​ര​സ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശി​വ​പ്രി​യ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​യാ​യി.