ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങ് ഒ​ഴി​വാ​ക്കും
Thursday, July 9, 2020 12:21 AM IST
തൃ​ശൂ​ർ: കോ​വി​ഡ്- 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ർ​ക്കട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​യി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ​ക്കു ഭ​ക്ത​ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തി​യാ​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നോ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നോ ക​ഴി​യി​ല്ല. സ​മൂ​ഹ വ്യാ​പ​ന​ത്തി​നു വ​ഴി​വ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണു ക​ർ​ക്കട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണ ച​ടങ്ങു​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്.

ര​ണ്ടാ​ഴ്ച ഓ​പ്പ​റേ​ഷ​ൻ റേ​ഞ്ച​ർ: ഡി​ഐ​ജി

തൃ​ശൂ​ർ: സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​ന​ഭം​ഗം വ​രു​ത്തു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി സു​രേ​ന്ദ്ര​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കു നി​ർ​ദേശം ന​ൽ​കി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ സി​റ്റി, റൂ​റ​ൽ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ൽ ഓ​പ്പ​റേ​ഷ​ൻ റേ​ഞ്ച​ർ എ​ന്ന പ​ദ്ധ​തി ര​ണ്ടാ​ഴ്ച​ക്കാ​ലം ന​ട​പ്പാ​ക്കും. റേ​ഞ്ചി​ലു​ള്ള എ​ല്ലാ കു​റ്റ​വാ​ളി​ക​ളു​ടെ​യും വി​ശ​ദ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച് ഗു​ണ്ടാ​നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പി​ക​ൾ എ​ടു​ക്കും. ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും.