പു​ത്ത​ൻ​ചി​റ​യി​ലും അ​ന്ന​മ​ന​ട​യി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Saturday, July 11, 2020 12:20 AM IST
തൃ​ശൂ​ർ: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ഏ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ത്ത​ൻ​ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ൾ അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17-ാം വാ​ർ​ഡ് എ​ന്നി​വ​യെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് പ്ര​ഖ്യാ​പി​ച്ചു. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ 07, 10, 11, 15, 17, 19, 25, 26 ഡി​വി​ഷ​നു​ക​ൾ, ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ല​ക്കാ​വ് വാ​ർ​ഡ് എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പൊ​ന്നു​രു​ക്കി സ​മ​രം

സ്വ​ന്തം ലേ​ഖ​ക​ൻ
അ​യ്യ​ന്തോ​ൾ: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തും സ്വ​പ്ന​വി​വാ​ദ​ങ്ങ​ളും കൊ​ഴു​ക്കു​ന്പോ​ൾ വേ​റി​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്താ​ൻ പ്ര​തി​പ​ക്ഷം മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പൊ​ന്നു​രു​ക്കി സ​മ​രം കൗ​തു​ക​മാ​യി.
ഉ​ല​യി​ൽ പൊ​ന്നു​രു​ക്കു​ന്ന പോ​ലെ മ​ണ്‍​ച​ട്ടി​യി​ൽ ക​ന​ലി​ൽ പൊ​ന്നൂ​തി​ക്കാ​ച്ചി​യെ​ടു​ത്താ​യി​രു​ന്നു ഒബിസി കോ​ണ്‍​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി പൊ​ന്നു​രു​ക്കി സ​മ​രം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ.​ സു​മേ​ഷ് അ​ച്യു​ത​ൻ പൊ​ന്നു​രു​ക്കി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ചെ​യ​ർ​മാ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചേ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഭ​ര​ണ ലോ​ബി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ബ​ന്ധം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പൊ​ന്നു​രു​ക്കി സ​മ​രം.