അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​ൽ മ​ല​യോ​ര​ക​ർ​ഷ​ക​ർ
Tuesday, July 14, 2020 12:34 AM IST
കൊ​ട​ക​ര: പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി മ​ല​യോ​ര​ക​ർ​ഷ​ക​ർ. കേ​ര​ള പ​ഴം പ​ച്ച​ക്ക​റി പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ടാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ​ത്തൂ​ർ സ്വാ​ശ്ര​യ​ക​ർ​ഷ​ക സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളാ​യ പ​ത്തോ​ളം ക​ർ​ഷ​ക​രാ​ണ് മ​ല​യോ​ര​ത്ത് ഏ​ക്ക​ർ ക​ണ​ക്കി​നു ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തു പ​ച്ച​ക്ക​റി കൃ​ഷി​ചെ​യ്യു​ന്ന​ത്. ര​ണ്ടേ​ക്ക​ർ മു​ത​ൽ അ​ഞ്ചേ​ക്ക​ർ വ​രെ വി​സ്തൃ​തി​യു​ള്ള​താ​ണ് ഇ​വ​രു​ടെ കൃ​ഷി തോ​ട്ട​ങ്ങ​ൾ.

റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി റീ​പ്ലാ​ന്‍റ് ചെ​യ്ത തോ​ട്ട​ങ്ങ​ളാ​ണു മി​ക്ക​വ​രും പ​ച്ച​ക്ക​റി​കൃ​ഷി​ക്കാ​യി ഇ​ങ്ങ​നെ പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന​ത്. മ​റ്റ​ത്തൂ​രി​ലെ പെ​രു​ന്പി​ള്ളി​ച്ചി​റ, മു​രി​ക്കു​ങ്ങ​ൽ, അ​ന്പ​നോ​ളി, വെ​ട്ടി​യാ​ട​ൻ​ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലും കൊ​ട​ക​ര, വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​നു​യോ​ജ്യ​മാ​യ കൃ​ഷി സ്ഥ​ല​ങ്ങ​ളി​ലു​മാ​ണു വ​ലി​യ പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ളു​ള്ള​ത്. കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന ജൂ​ണ്‍ ആ​ദ്യ​ത്തോ​ടെ​യാ​ണ് കൃ​ഷി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. ജൂ​ലൈ പ​കു​തി​യോ​ടെ വി​ള​വെ​ടു​ത്തു തു​ട​ങ്ങി.