യു​വ​മോ​ർ​ച്ച​യു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം
Tuesday, July 14, 2020 12:39 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
അ​യ്യ​ന്തോ​ൾ: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​നീ​ക്കി ക​ള​ക്ട​റേ​റ്റി​ന​ക​ത്തേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു. ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ് ന​ല്കുക​യും ചെ​യ്തു. എ​ന്നി​ട്ടും സി​വി​ൽ​സ്റ്റേ​ഷ​ന​ക​ത്തേ​ക്കു ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മം തു​ട​ർ​ന്ന​പ്പോ​ൾ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.
ര​ണ്ടു ജ​ല​പീ​ര​ങ്കി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രെ​ണ്ണ​മേ പ്ര​യോ​ഗി​ച്ചു​ള്ളൂ. പി​ന്നീ​ട് പ്ര​തി​ഷേ​ധ​ക്കാ​രും ശാ​ന്ത​രാ​യി. നൂ​റി​ല​ധി​കം പോ​ലീ​സു​കാ​ർ ക​ള​ക്ട​റേ​റ്റ് വ​ള​ഞ്ഞ് പ്ര​തി​രോ​ധം തീ​ർ​ത്തി​രു​ന്നു.