കു​റു​ക്ക​ൻ​പാ​റ​യി​ൽ 37 പേ​ർ​ക്ക് നെ​ഗ​റ്റീ​വ്
Sunday, August 2, 2020 12:29 AM IST
കു​ന്നം​കു​ളം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കു​റു​ക്ക​ൻ​പാ​റ, ചി​റ​ള​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്വാ​ബു​ക​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. ആ​ദ്യ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 37 പേ​ർ നെ​ഗ​റ്റീ​വാ​യ​തു മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി. പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​യാ​ണ്. നി​ല​വി​ൽ 12 രോ​ഗി​ക​ളാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ കോ​വി​ഡ് വാ​ർ​ഡി​ലു​ള്ള​ത്. അ​തി​ൽ ര​ണ്ടു​പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ദി​വ​സം 70 പേ​രു​ടെ സ്വാ​ബു​ക​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. കു​റു​ക്ക​ൻ​പാ​റ, ചി​റ​ള​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കൂ​ടാ​തെ താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള ചൊ​വ്വ​ന്നൂ​ർ, ആ​ർ​ത്താ​റ്റ്, ക​ണ്ടാ​ണ​ശേ​രി, ചൂ​ണ്ട​ൽ, പേ​ർ​ക്കു​ളം, ക​ട​വ​ല്ലൂ​ർ, ക​ട​ങ്ങോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​രു​ടെ ടെ​സ്റ്റും ന​ട​ന്നു​വ​രി​ക​യാ​ണ്.