പു​തു​ക്കാ​ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്കു കോ​വി​ഡ്; 13 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, August 2, 2020 12:29 AM IST
പു​തു​ക്കാ​ട്: മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 13 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ക​ഴി​ഞ്ഞ ദി​വ​സം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​ത്.

മേ​ഖ​ല​യി​ലെ 70 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ 30 പേ​രെ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ കോ​ട്ട​യം എ​രു​മേ​ലി സ്വ​ദേ​ശി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നാ​ട്ടി​ൽ നി​ന്നെ​ത്തി ര​ണ്ടാം ദി​വ​സ​മാ​ണ് ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രെ കു​ന്നം​കു​ള​ത്തെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലാ​ക്കി.

ബാ​ക്കി​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ടു​ത്ത ആ​ഴ്ച റാ​പ്പി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.