യു​വാ​വി​നെ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, August 10, 2020 10:46 PM IST
കോ​ടാ​ലി: യു​വാ​വി​നെ സ്വ​യം ക​ഴു​ത്ത​റ​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ടാ​ലി ക​രോ​ട​ൻ വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ സ​ലീ​ഷാ​ണ് (43) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തേ​കാ​ലോ​ടെ വീ​ടി​നു സ​മീ​പം കൈ​യി​ൽ ബ്ലേ​ഡു​മാ​യി ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ന്ന ഇ​യാ​ളെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഇ​യാ​ൾ സ്വ​യം ക​ഴു​ത്ത​റ​ത്ത​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലി​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.