കൊ​ര​ട്ടി പ​ള്ളി​യി​ൽ ജീ​വ​കാ​രു​ണ്യ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, August 13, 2020 12:43 AM IST
കൊ​ര​ട്ടി: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൊ​ര​ട്ടി അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​ഹ​ണ തി​രു​നാ​ളി​നു കൊ​ടി​യേ​റി. റെ​ക്ട​ർ ഫാ. ​ബി​ജു ത​ട്ടാ​ര​ശേ​രി കൊ​ടി​യേ​റ്റി. തി​രു​നാ​ൾ ദി​ന​മാ​യ 15 നു ​വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ജ​ന്മ​ദി​ന​വും ആ​ഘോ​ഷി​ക്കും. കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ല്കു​ന്ന​താ​യി വി​കാ​രി അ​റി​യി​ച്ചു.
ചെ​ല്ലാ​നം ചെ​റി​യ ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക പ​രി​ധി​യി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി അ​രി​യും കൊ​ര​ട്ടി തീ​ർ​ഥാ​ട​ന കേ​ന്ദ്ര പ​രി​ധി​യി​ലെ നി​ർ​ധ​ന​രാ​യ നാ​നാ ജാ​തി മ​ത​സ്ഥ​ർ​ക്ക് 10 കി​ലോ വീ​തം അ​രി​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 15 നു ​രാ​വി​ലെ 6.30 നും 10.45 ​നും ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ ഓ​ണ്‍ ലൈ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് പ​ള്ളി​പ്പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കും.