സി​പി​എം വി​ട്ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു
Wednesday, October 21, 2020 12:14 AM IST
പു​ന്നം​പ​റ​ന്പ്: സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു തെ​ക്കും​ക​ര​യി​ൽ സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ബ​ന്ധു​വ​ട​ക്കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ സി​പി​എം വി​ട്ടു കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടു​കാ​ട് വ​ട്ട​പ്പാ​റ പ്ര​ദേ​ശ​ത്തെ 20-ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണു സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ചു കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. വ​ട്ട​പ്പാ​റ​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​ൻ.​എ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ത്തൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ എ​ല്ദോ തോ​മ​സ്, ജെ​യ്സ​ൻ മാ​ത്യു, അ​ഡ്വ. സി. ​പ്ര​മോ​ദ്, പി.​വി. വി​ന​യ​ൻ, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, വ​ർ​ഗീ​സ് ത​ണ്ടാ​ശേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​രെ ഷാ​ള​ണ​യി​ച്ചു സ്വീ​ക​രി​ച്ചു.