കൊ​ര​ട്ടി​ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ഒ​രു വ​ർ​ഷം
Wednesday, October 28, 2020 12:16 AM IST
കൊ​ര​ട്ടി: ആ​ധു​നി​ക സം​സ്ക​ര​ണ പ്ലാ​ന്‍റ് എ​ന്ന​ത് കൊ​ര​ട്ടി​യു​ടെ സ്വ​പ്ന​മാ​യി മാ​റു​ന്നു.
പൊ​തു സ​മൂ​ഹം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന കൊ​ര​ട്ടി​യി​ലെ ആ​ധു​നി​ക മാ​ലി​ന്യസം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പാ​തി വ​ഴി​യി​ൽ നി​ല​ച്ചി​ട്ട് ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി. കെ​ട്ടി​ടം ഇ​ന്ന് കാ​ട് ക​യ​റി​യ നി​ല​യി​ലാ​ണ്. പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൊ​തു​ങ്ങു​ന്നു​വെ​ന്ന ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്കു വി​രാ​മ​മി​ട്ട് 2018 ഡി​സം​ബ​റി​ൽ ബി.​ഡി ദേ​വ​സി എംഎ​ൽഎ ​നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​ദ്ധ​തി​യാ​ണു പാ​തി വ​ഴി​യി​ൽ നി​ല​ച്ച​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല അ​തി​ൽ സ്ഥാ​പി​ക്കേ​ണ്ട ആ​ധു​നി​ക മെ​ഷി​ന​റി​ക​ൾ വാ​ങ്ങു​ന്ന​തു​മാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. 19 വാ​ർ​ഡു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പൊ​ങ്ങം മു​ത​ൽ മു​രി​ങ്ങൂ​ർ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളും നാ​ളു​ക​ളാ​യി മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ളാ​യി​ട്ടും ക്രി​യാ​ത്മ​ക​മാ​യൊ​രു ഇ​ട​പെ​ട​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​നും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​കാ​നും അ​നാ​വ​ശ്യ കാ​ല​താ​മ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 2006 - 10 കാ​ല​ഘ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് നി​ർ​ത്തി​വച്ചി​രു​ന്നു. ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണ​മെ​ന്ന​തു പ​ഞ്ചാ​യ​ത്ത് ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നി​ര​ത്തി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രൈ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പാ​ഴ് വാ​ക്കാ​യി മാ​റു​ന്ന​താ​യാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
ജം​ഗ്ഷ​നു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ക​ണ്ണ​ട​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പാ​രി സ​മൂ​ഹ​വും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. എ​ന്നാ​ൽ ശു​ചി​ത്വ മി​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.