ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വിദ്യാർഥി മ​രി​ച്ചു
Monday, November 23, 2020 10:10 PM IST
ഒ​ല്ലൂ​ർ: അ​ഞ്ചേ​രി ക്രി​സ്റ്റ​ഫ​ർ ന​ഗ​റി​ൽ എ​സ്ഡി കോ​ണ്‍​വെ​ന്‍റി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഓ​ട്ടോ​യി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ചി​യ്യാ​രം വാ​ക​യി​ൽ റോ​ഡ് കൊ​പ്പ​റ​ന്പി​ൽ ര​ഘു​വി​ന്‍റെ മ​ക​ൻ അ​ഭി​ര​വ്(10) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വി​ള​യ​ങ്ങാ​ട്ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ പോ​യി ഓ​ട്ടോ​യി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ഭി​ര​വും കു​ടും​ബ​വും. ഇതിനിടെ ബൈ​ക്ക് ഓ​ട്ടോ​യി​ലേ​ക്ക് പാ​ഞ്ഞു വ​ന്നു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ഒ​ല്ലൂ​രി​ൽ നി​ന്ന് ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​രെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​യ്യാ​രം സെ​ന്‍റ് മേ​രീ​സ് സി​യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ര​വ്. സ​ഹോ​ദ​രി: അ​ഭി​രാ​മി.

അപകടത്തിൽ അ​മ്മ അ​ജി​ത​, ഇ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ അ​തു​ല്യ, ഓ​ട്ടോ ഡ്രൈ​വ​ർ​, ബൈ​ക്ക് യാ​ത്രി​ക​ന്‌ എന്നിവർക്ക് പരിക്കേറ്റു.