കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, November 27, 2020 12:25 AM IST
വ​ട​ക്കാ​ഞ്ചേ​രി: കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട പോ​ത്തി​നെ അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഒ​ന്നാം​ക​ല്ല് കൊ​ടു​ന്പി​ൽ പ​തി​പ​റ​ന്പി​ൽ ജ​ബാ​റി​ന്‍റെ കി​ണ​റി​ൽ വീ​ണ പോ​ത്തി​നെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ഇ​ന്ന​ലെ വെെ​കീ​ട്ടാ​ണു സം​ഭ​വം. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണു പോ​ത്തി​നു ര​ക്ഷ​ക​രാ​യ​ത്.

കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും പു​റ​ത്താ​ക്കി

ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ റി​ബ​ലാ​യി മ​ത്സ​രി​ക്കു​ന്ന ഷോ​ബി ഫ്രാ​ൻ​സി​സി​നെ​യും ന​ഗ​ര​സ​ഭ 28-ാം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന കോ​ട്ട​പ്പു​റ​ത്ത് കോ​യ​യേ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​പി. വി​ൻ​സെ​ന്‍റ് അ​റി​യി​ച്ചു.
ര​ണ്ടു​പേ​രെ​യും പാ​ർ​ട്ടി​യു​ടെ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്ത​താ​യും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.