സ​ർ​ക്കാ​ർ, ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പത്തിന് അ​വ​ധി പ്രഖ്യാപിച്ചു
Thursday, December 3, 2020 12:32 AM IST
പാലക്കാട്: ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 10 ന് ​ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ഡി.​ബാ​ല​മു​ര​ളി ഉ​ത്ത​ര​വി​ട്ടു. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഡി​സം​ബ​ർ ഒ​ൻ​പ​തി​നും അ​വ​ധി​യാ​യി​രി​ക്കും.