ദേശീയപാത ടാറിംഗിനു തടസമായി മഴ
Friday, December 4, 2020 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​തി​ക്ഷേ​ധ​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പി​നു​മൊ​ടു​വി​ൽ വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റുവ​രി ദേ​ശീ​യ​പാ​ത​യി​ൽ ടാ​ർ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ കു​ഴി​യ​ട​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് മ​ഴ ത​ട​സ്സ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ റീ​ടാ​റിം​ഗ് പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്.​

ഇ​വി​ടെ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം പു​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. എ​ന്നാ​ൽ സ​ർ​വി​സ് റോ​ഡു​ക​ൾ ത​ക​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം ദു​രി​ത​പൂ​ർ​ണ്ണ​മാ​ണ്.​മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ ത​ള്ളി​യ ക്വാ​റി​വേ​യ്സ്റ്റ് വെ​യി​ല​ടി​ച്ച​തോ​ടെ പൊ​ടി നി​റ​യു​ന്ന സ്ഥി​തി​യു​ണ്ടാ​യി. തൊ​ട്ട് മു​ന്നി​ൽ പോ​കു​ന്ന വാ​ഹ​നം പോ​ലും കാ​ണാ​നാ​കാ​ത്ത വി​ധം റോ​ഡി​ൽ പൊ​ടി നി​റ​ഞ്ഞു.​ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ടാ​റിം​ഗി​ന് ത​ട​സ്സ​മാ​യി ന്യു​ന മ​ർ​ദ്ദ​ത്തി​ന്‍റെ ചാ​റ്റ​ൽ മ​ഴ എ​ത്തി​യ​ത്. കു​ഴി​ക​ളെ​ല്ലാം അ​ട​ച്ച് വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​മെ​ന്നാ​ണ് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ണ്ണ് നി​റ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്.