പാ​ച​ക​വാ​ത​ക​ വി​ലവ​ർ​ധനവ് കു​ടും​ബ​ബ​ജ​റ്റ് ത​ക​ർ​ക്കും: കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ്
Friday, December 4, 2020 12:56 AM IST
പാ​ല​ക്കാ​ട്: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വ് കു​ടും​ബ ബ​ജ​റ്റു​ക​ൾ ത​ക​ർ​ക്കു​മെ​ന്നും പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് പി​ന്‌​വ​ലി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ല​വ​ർ‌​ധ​ന​വ് എ​ല്ലാ മേ​ഖ​ല​യി​ലും പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കും.
ജ​ന​ജീ​വി​ത​ത്തെ താ​റു​മാ​റാ​ക്കു ന​ട​പ​ടി​യി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജോ​യ് മാ​ട​ശ്ശേ​രി, ജോ​ഷി എ​ബ്ര​ഹാം, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഐ​സ​ക് ജോ​ണ്‍ വേ​ളൂ​രാ​ൻ,സ​ന്തോ​ഷ് മാ​ത്യു അ​റ​യ്ക്ക​പ​റ​ന്പി​ൽ ,നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ന്‍റോ ജോ​ർ​ജ്, നി​ബി​ൽ റോ​യ് , അ​ഭി​ലാ​ഷ്, കേ​ശ​വ​ൻ, പി.​ടി റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.