പണിയും ചിഹ്നവും കാമറ..!
Friday, December 4, 2020 12:57 AM IST
മം​ഗ​ലം​ഡാം: പു​റ​ത്തി​റ​ങ്ങു​ന്പോ​ഴെ​ല്ലാം കാ​മ​റ നെ​ഞ്ചോ​ട് ചേ​ർ​ത്താ​ണ് ഇ​പ്പോ​ൾ സ​ന്തോ​ഷി​ന്‍റെ ന​ട​പ്പ്.​ കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല.​നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് മം​ഗ​ലം​ഡാം ഡി​വി​ഷ​നി​ൽ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​നാ​ർ​ത്ഥി​യാ​യി സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ മ​ത്സ​ര രം​ഗ​ത്ത് മു​ന്നേ​റു​ക​യാ​ണ്.
ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ട്ട സ​ന്തോ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ചി​ഹ്ന​വും കാ​മ​റ ത​ന്നെ​യാ​യ​പ്പോ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ എ​ന്ന പ​ണി ഇ​ല്ലാ​താ​യി.​
പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി​യ​ങ്ക​ക്കാ​ര​നാ​ണെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം സ​ന്തോ​ഷാ​ണ് ഇ​പ്പോ​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.
ര​ണ്ട​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ ഫോ​ട്ടോ​ഗ്രാ​ഫി ജീ​വി​ത​ത്തി​ലൂ​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള വ​ലി​യ സു​ഹൃ​ത് വ​ല​യ​വും ബ​ന്ധ​ങ്ങ​ളു​മാ​ണ് സ​ന്തോ​ഷി​ന് ഉൗ​ർ​ജ​മാ​കു​ന്ന​ത്.
ധ​നി​ക​നെ​ന്നോ ദ​രി​ദ്ര​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ 60 വ​യ​സ് തി​ക​ഞ്ഞ മു​ഴു​വ​ൻ പേ​ർ​ക്കും പ്ര​തി​മാ​സം 10,000 രൂ​പ പെ​ൻ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ വ​ലി​യ ആ​ശ​യ​മാ​ണ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ത്ഥി കു​പ്പാ​യ​മ​ണി​യാ​ൻ സ​ന്തോ​ഷി​ന് പ്ര​ചോ​ദ​ന​മാ​യ​ത്.​
ഈ ആ​ശ​യം വോ​ട്ട​ർ​മാ​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​തോ​ടെ വോ​ട്ട് സ്വ​ന്ത​മാ​ക്കാ​നു​ള്ള സ​ന്തോ​ഷി​ന്‍റെ അ​ധ്വാ​ന​വും കു​റ​ഞ്ഞു. രാ​വി​ലെ കാ​മ​റ​യു​മാ​യി സ​ന്തോ​ഷും സം​ഘ​ട​നാ നേ​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും വോ​ട്ട​ർ​മാ​രെ കാ​ണാ​ൻ ഇ​റ​ങ്ങും.
മു​ന്ന​ണി​ക​ളു​ടെ അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്ട്രി​യ​വും വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ്ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മെ​ല്ലാം വോ​ട്ട​ർ​മാ​രു​മാ​യി സം​വ​ദി​ക്കും.
​കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് 11, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ആ​റി​ലും വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സം​ഘ​ട​ന​ക്ക് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ണ്ട്. കി​ഴ​ക്ക​ഞ്ചേ​രി കോ​ട്ട​ക്കു​ള​ത്ത് (വാ​ർ​ഡ് 11) കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന വി​ൽ​സ​ണ്‍ ക​ണ്ണാ​ട​നാ​ണ് മു​ന്ന​ണി​ക​ളെ വി​റ​പ്പി​ച്ച് പ്ര​ച​ര​ണ രം​ഗ​ത്ത് മു​ന്നേ​റു​ന്ന​ത്.​
വി​ൽ​സ​നും വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യു​ണ്ട്.
മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ലം പാ​ർ​ട്ടി​യു​ടെ വി​വി​ധ ഭാ​ര​വാ​ഹി ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച വി​ൽ​സ​ന്‍റെ വാ​ർ​ഡി​ലെ സ്വാ​ധീ​ന​മാ​ണ് മു​ന്ന​ണി​ക​ളെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​ത്.