മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​നു പു​ര​സ്കാ​രം
Saturday, December 5, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മി​ക​ച്ച പ​ത്ത് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് പ​ട്ടി​ക​യി​ൽ എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജും ഇ​ടം​പി​ടി​ച്ചു. മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി ആ​ർ.​വി. മ​ഞ്ജു​വും (ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി) മി​ക​ച്ച എ​ൻ​എ​സ്എ​സ് വൊ​ള​ന്‍റി​യ​ർ ആ​യി പി.​മു​ഹ​മ്മ​ദ് ഫ​വാ​സും (മൂ​ന്നാം​വ​ർ​ഷ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി) തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ളേ​ജ് യൂ​ണി​റ്റ് എ​ൻ​എ​സ്എ​സ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ’അ​ഭ​യം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ഭാ​വ​ന​നി​ർ​മാ​ണം ന​ട​ത്തി​യ​ത്.​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ്ഭാ​ര​ത്, ജ​ല​ശ​ക്തി അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച​താ​ണ് ക​ല്ല​ടി കോ​ളേ​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.