എ​ൽഡിഎ​ഫി​നെ ഞെ​ട്ടി​ക്കാ​ൻ യു​ഡി​എ​ഫും ഭ​ര​ണതു​ട​ർ​ച്ച ആ​വ​ർ​ത്തി​ക്കാ​ൻ എ​ൽ​ഡി​എ​ഫും
Sunday, December 6, 2020 12:29 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​തി​പ​ക്ഷ സാ​ന്നി​ധ്യം കൂ​ട്ടാ​ൻ യു ​ഡി എ​ഫും എ​ല്ലാ ഡി​വി​ഷ​നു​ക​ളും പി​ടി​ച്ചെ​ടു​ത്ത് ഭ​ര​ണ തു​ട​ർ​ച്ച ആ​വ​ർ​ത്തി​ക്കാ​ൻ എ​ൽ​ഡി​എ​ഫും സാ​ന്നി​ധ്യ​മ​റി​യി​ക്കാ​ൻ ബി ​ജെ പി ​യും ക​ച്ച​മു​റു​ക്കു​ന്ന ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ക്കു​റി പ​തി​വി​ൽ ക​വി​ഞ്ഞ പോ​ര്.​ത​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത് ച​രി​ത്രം കു​റി​ക്കു​മെ​ന്ന വീ​ര വാ​ദ​ങ്ങ​ളൊ​ന്നും ഇ​ക്കു​റി​യും യു ​ഡി എ​ഫ് ന​ട​ത്തു​ന്നി​ല്ല. ഭ​ര​ണ​മാ​ണ് എ​ല്ലാ രാ​ഷ്ട്രീയ പാ​ർ​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മെ​ങ്കി​ലും ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ യു ​ഡി എ​ഫ് അ​ത്ത​രം ക​ടും​പി​ടു​ത്ത​ങ്ങ​ളി​ലേ​ക്കൊ​ന്നും പോ​കു​ന്നി​ല്ല.
15 ഡി​വി​ഷ​നു​ക​ളു​ള്ള ബ്ലോ​ക്കി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റ് നേ​ടി​എ​ല്ലാ കാ​ല​ത്തേ​യും ബ്ലോ​ക്കി​ലെ ഭ​ര​ണ​ക്കാ​രാ​യ സി ​പി എ​മ്മി​ന്‍റെ അ​ഹ​ങ്കാ​രം കു​റ​ക്കു​ക ,ബ്ലോ​ക്കി​ൽ ന​ട​ക്കു​ന്ന തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​വു​ക അ​തു​വ​ഴി വ​രും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഭ​ര​ണം പി​ടി​ക്കു​ക എ​ന്ന​താ​ണ് യു ​ഡി എ​ഫ് ത​ന്ത്രം.2000​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​മി​ല്ലാ​തെ​യാ​ണ് ഇ​ട​തു മു​ന്ന​ണി ബ്ലോ​ക്കി​ൽ ഭ​ര​ണം ന​ട​ത്തി​യ​ത്. അ​തി​നാ​ൽ അ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ന്നും യു.​ഡി എ​ഫു​ക്കാ​ർ അ​റി​ഞ്ഞി​ല്ല.
2005 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു ​ഡി എ​ഫി​ന് ഒ​രു സീ​റ്റ് കി​ട്ടി. കാ​വ​ശ്ശേ​രി ഡി​വി​ഷ​നാ​ണ് യു ​ഡി എ​ഫി​നെ തു​ണ​ച്ച​ത്.
2010​ലും 2015 ലും ​ഒ​രു സീ​റ്റ് മാ​ത്ര​മാ​ണ് യു.​ഡി എ​ഫി​ന് ല​ഭി​ച്ച​ത്.2005 ൽ ​പ്ര​തി​പ​ക്ഷ​ത്ത് ഒ​രു വ​നി​ത​യാ​യി​രു​ന്ന​ത് 2010ലും 2015 ​ലും പു​രു​ഷന്മ​ാരാ​യെ​ന്ന് മാ​ത്രം. 2005 ൽ ​കാ​വ​ശ്ശേ​രി​യി​ൽ നി​ന്നു​ള്ള സ്യ​മ​ന്ത​കം വി​ജ​യ​മോ​ഹ​ന​നാ​യി​രു​ന്നു യു ​ഡി എ​ഫ് അം​ഗം.2010 ൽ ​ത​രൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള എം.​സ​ഹ​ദും 2015ൽ ​കി​ഴ​ക്ക​ഞ്ചേ​രി തെ​ക്കി​ൻ​ക​ല്ല​യി​ൽ നി​ന്നും 456 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് അ​ബ്ര​ഹാം സ്ക​റി​യ (രാ​ജു ) യു ​ഡി എ​ഫ് മെ​ന്പ​റാ​യി ബ്ലോ​ക്കി​ൽ സ്ഥാ​നം പി​ടി​ച്ചു. എ​ന്നാ​ൽ പു​തി​യ ഡി​വി​ഷ​നു​ക​ൾ കൈ ​പി​ടി​യി​ലാ​കു​ന്പോ​ൾ പ​ഴ​യ ഡി​വി​ഷ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് യു ​ഡി എ​ഫ് നേ​തൃ​ത്വ​ത്തെ വി​ഷ​മ​ത്തി​ലാ​ക്കി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ല​വി​ൽ വ​ന്ന​തി​നു ശേ​ഷം എ​ൽ ഡി ​എ​ഫാ​ണ് തു​ട​ർ​ച്ച​യാ​യി ഭ​ര​ണ​ത്തി​ലു​ള്ള​ത്.​പ്ര​തി​പ​ക്ഷ നി​ര ശ​ക്തി​പ്പെ​ടു​ത്താ​ൻ യു ​ഡി എ​ഫ് ത​ന്ത്ര​ങ്ങ​ൾ പ​യ​റ്റു​ന്പോ​ൾ എ​ല്ലാ ഡി​വി​ഷ​നു​ക​ളും പി​ടി​ച്ചെ​ടു​ത്ത് യു ​ഡി എ​ഫി​ന് പു​റ​ത്തു നി​ർ​ത്താ​നാ​ണ് എ​ൽ ഡി ​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ മു​റ​ക​ൾ മു​റു​കു​ന്ന​ത്. ത​ങ്ങ​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ട്ട​മൊ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ര​ണ്ട് ഡി​വി​ഷ​നി​ലൊ​ഴി​കെ പ​തി​മൂ​ന്നി​ട​ത്തും ബി ​ജെ പി​യും സ​ജീ​വ​മാ​യു​ണ്ട്. ഒ​ന്പ​ത് കി​ഴ​ക്ക​ഞ്ചേ​രി ,പ​ത്ത് തെ​ക്കി​ൻ​ക​ല്ല എ​ന്നീ ഡി​വി​ഷ​നു​ക​ളി​ലാ​ണ് ബി ​ജെ പി ​സ്ഥാ​നാ​ർ​ത്ഥി​ക​ളി​ല്ലാ​ത്ത​ത്.​ആ​റാം ഡി​വി​ഷ​നാ​യ ആ​ല​ത്തൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ൾ അ​ങ്കം കു​റി​ക്കു​ന്ന​ത്. മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കു പു​റ​മെ നാ​ല് പേ​ർ സ്വ​ത​ന്ത്ര​ന്മാരു​മു​ണ്ട്. ഡി​വി​ഷ​ൻ ര​ണ്ട് വ​രു​ന്ന ത​രൂ​രി​ൽ അ​ഞ്ച് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ണ്ട്.​എ​ൽ ഡി ​എ​ഫി​ലെ സി ​പി ഐ ​ആ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്.
ഒ​ന്പ​ത്, പ​ത്ത് ( കി​ഴ​ക്ക​ഞ്ചേ​രി ,തെ​ക്കി​ൻ​ക​ല്ല) എ​ന്നീ ഡി​വി​ഷ​നു​ക​ളി​ൽ എ​ൽ ഡി ​എ​ഫ് ,യു ​ഡി എ​ഫ് നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​ണ്. പ​ഴ​ന്പാ​ല​ക്കോ​ട്, ത​രൂ​ർ, എ​രി​മ​യൂ​ർ, കു​നി​ശ്ശേ​രി, തൃ​പ്പാ​ളൂ​ർ, ആ​ല​ത്തൂ​ർ, കാ​വ​ശ്ശേ​രി, മം​ഗ​ലം, കി​ഴ​ക്ക​ഞ്ചേ​രി ,തെ​ക്കി​ൻ​ക​ല്ല, മൂ​ല​ങ്കോ​ട്, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, കാ​ര​പ്പൊ​റ്റ, പു​തു​ക്കോ​ട് എ​ന്നി​വ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ൾ.