എ​ട്ട് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Sunday, December 6, 2020 12:29 AM IST
പാ​ല​ക്കാ​ട്: അ​ന​ധി​കൃ​ത​മാ​യി സ്കൂ​ട്ട​റി​ൽ വി​ൽ​പ്പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 8 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ളെ പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി. മാ​ട്ടു​മ​ന്ത, ചോ​ളോ​ട് സ്വ​ദേ​ശി സ്വാ​മി​നാ​ഥ​ൻ എ​ന്ന ചാ​മി (71) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ട്ടു​മ​ന്ത ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. ഓ​രോ കു​പ്പി​യി​ലും 500 രൂ​പ​യോ​ളം അ​മി​ത ലാ​ഭം ഈ​ടാ​ക്കി​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.
11 ഫു​ൾ ബോ​ട്ടി​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന പി​ടി​കൂ​ടി​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സ് ഐ​പി​എ​സി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ക​ലാ​ധ​ര​ൻ, ജ്യോ​തി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ സു​ഗു​ണ​ൻ, അ​നി​ൽ​കു​മാ​ർ ഡാ​ൻ​സാ​ഫ് സ​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ആ​ർ.​രാ​ജീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തത്.