കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​ത് ക​നാ​ൽ തുറക്കുന്ന കാര്യത്തിൽ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​വും ന​ട​പ്പായില്ല
Sunday, December 6, 2020 12:29 AM IST
ക​ല്ല​ടി​ക്കോ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു​ക​നാ​ലി​ൽ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി വെ​ള്ളി​യാ​ഴ്ച വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്ന ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​യി​ല്ല. ഇന്നോ നാളേയോ താ​ൽ​ക്കാ​ലി​ക​മാ​യി വെ​ള്ളം തു​റ​ന്നു വി​ടാ​ൻ ക​ഴി​യു​മോ​യെ​ന്ന് നോ​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
വെ​ള്ളം തു​റ​ന്നു വി​ടു​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പു പ​റ​യാ​നാ​വി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​ തു​ലാ​മ​ഴ കി​ട്ടാ​തെ വ​ന്ന​തോ​ടെ ഉ​ണ​ക്ക് ഭീ​ഷ​ണി നേ​രി​ടു​ന്ന നെ​ൽ​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു ക​നാ​ൽ തു​റ​ന്ന​ത്.
എ​ന്നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നു പ​റ​ഞ്ഞു തു​റ​ന്നു​വി​ട്ട ഉ​ട​നെ ത​ന്നെ ക​നാ​ൽ അ​ട​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച വീ​ണ്ടും തു​റ​ന്നെ​ങ്കി​ലും അ​പ്പോ​ൾ ത​ന്നെ വീ​ണ്ടും അ​ട​ക്കു​ക​യും ചെ​യ്തു. തു​റ​ക്ക​ലും അ​ട​ക്ക​ലും വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി വ്യാ​ഴാ​ഴ്ച സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.​
ക​നാ​ലി​ലെ നെ​ല്ലി​ക്കു​ന്ന്, പൊ​ന്നം​കോ​ട് ഭാ​ഗ​ത്തെ ചോ​ർ​ച്ച​ക​ൾ അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് വീ​ണ്ടും വെ​ള്ളം നി​ർ​ത്തേ​ണ്ടി വ​ന്ന​ത്. ചോ​ർ​ച്ച​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടാ​ർ​പാ​യ വി​രി​ച്ച് ചാ​ക്കി​ൽ മ​ണ്ണ് നി​റ​ച്ച് വെ​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി വെ​ള്ളം വി​ട്ട​ത്. എ​ന്നാ​ൽ വെ​ള്ളം വ​ന്ന​തോ​ടെ ചാ​ക്കു​ക​ൾ നീ​ങ്ങു​ക​യും ചോ​ർ​ച്ച തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ചോ​ർ​ച്ച രൂ​ക്ഷ​മാ​യാ​ൽ ക​നാ​ൽ ബ​ണ്ട് പൊ​ട്ട​ാൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് മു​ഴു​വ​ൻ പ​ണി​യും ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മാ​ണ് വെ​ള്ളം വി​ടാ​ൻ ക​ഴി​യൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ.
മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന് പു​റ​മേ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ളം കി​ട്ടാ​ത്ത​തി​നാ​ൽ ഉ​ണ​ക്ക് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ വെ​ള്ളം തു​റ​ന്നു വി​ട്ടി​ല്ലെ​ങ്കി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഉ​ണ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന നെ​ൽ​ക​ർ​ഷ​ക​ർ കാ​ഞ്ഞി​ര​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യ്ക്ക് ക​ർ​ഷ​ക​ർ ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്ന് ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി ആ​രോ​പി​ച്ചു.
വീ​ണ്ടും മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് പ​രാ​തി ന​ൽ​കു​ക​യും പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യാനാണ് കർഷകരുടെ തീരുമാനം.