സി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്തു
Sunday, December 6, 2020 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രാ​യി സ​മ​രം ന​ട​ത്തി​യ സി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ​പ​ര​മാ​യ കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തി വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും കാ​ർ​ഷി​ക ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വാ​ൽ​പ്പാ​റ മു​ൻ എം.​എ​ൽ.​എ.​അ​റു​മു​ഖ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.​
തു​ട​ർ​ന്ന് പൊ​ള്ളാ​ച്ചി ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് ഉ​പ​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മ​ര​ക്കാ​ർ​ക്കും,പോ​ലീ​സി​നു​മി​ട​യി​ൽ ക​യ്യാ​ങ്ക​ളി ഉ​ണ്ടാ​വു​ക​യും ഡി​എ​സ്പി ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.