വയലുകളിൽ പ​ന്നി​ക്കൂട്ടത്തിന്‍റെ ആ​ക്ര​മ​ണം ത​ട​യാ​ൻ മടലുകൾ!
Thursday, January 14, 2021 11:59 PM IST
ചി​റ്റൂ​ർ: വ​യ​ലു​ക​ളി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ വ​ള​ർ​ച്ച തു​ട​ങ്ങി​യാ​ൽ പ​ന്നി​കൂ​ട്ട​മെ​ത്തി ഉ​ഴു​തി​മ​റി​ക്കു​ന്ന​ത് ത​ട​യാ​നാ​വാ​തെ ക​ർ​ഷ​ക​ർ ന​ട്ടം തി​രി​യു​ന്നു.
മു​ൻ​പ് വ​യ​ലു​ക​ളി​ൽ സാ​രി കെ​ട്ടി​യും,പോ​ളി​ത്തീ​ൻ പേ​പ്പ​റു​ക​ൾ നി​ര​ത്തി​യും പ​ട​ക്കം പൊ​ട്ടി​ച്ചും പ​ന്നി​ക​ളെ തു​ര​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​ത്തി​ൽ ക​ലാ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ വ​യ​ലു​ക​ളി​ൽ ഉ​ണ​ങ്ങി​യ തെ​ങ്ങി​ൻ മ​ടലുക​ൾ നി​ര​ത്തി​യും പ​ന്നി​ക​ളെ തു​ര​ത്ത​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ന​യൂ​ർ അ​ത്തി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നൂ​ത​ന പ​ന്നി തു​ര​ത്ത​ൽ ന​ട​പ​ടി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ​യ​ലു​ക​ളി​ലെ​ത്തു​ന്ന പ​ന്നി കു​ട്ടം തെ​ങ്ങി​ൻ മ​ടലുകൾ ക​ണ്ട് ആ​ളാ​ണെ​ന്ന് തി​രി​ച്ചു പോ​വു​മെ​ന്ന ക​രു​ത​ലി​ലാ​ണ് ക​ർ​ഷ​ക​ർ ഈ ​വി​ദ്യ പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പ​ന്നി​ക്കു​ട്ട​ത്തെ നേ​രി​ടാ​ൽ സ​ർ​ക്കാ​ർ വ​നം വ​കു​പ്പി​നു നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​വു​ന്നി​ല്ലെ​ന്ന​ത് ക​ർ​ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ്. മു​ൻ​പ് സ​മ​യ​ത്തി​ന് കൃ​ഷി വെ​ള്ള​മെ​ത്താ​തെ​യും ഓ​ല ക​രി​ച്ച​ൽ പോ​ലു​ള്ള രോ​ഗം കാ​ര​ണം കൃ​ഷി നാ​ശ​മുണ്ടാ​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തെ​ല്ലാം ഒ​രു പ​രി​ധി വ​രെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ന്നി ആ​ക്ര​മ​ണ​ത്തി​ലു​ണ്ടാ​വു​ന്ന കൃ​ഷി നാ​ശം ത​ട​യാ​നാ​വാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.
പ​ന്നി​ക​ളെ തു​ര​ത്താ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​ർ പ​ന്നി​ക്കു​ട്ടം വ​രു​ത്തു​ന്ന കൃ​ഷി​നാ​ശ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.