കു​റു​ക്ക​ൻ​കു​ണ്ട് പ്ര​ശ്നം: തിരുവനന്തപുരത്ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം 19ന്
Saturday, January 16, 2021 12:18 AM IST
അ​ഗ​ളി:​കു​റു​ക്ക​ൻ​കു​ണ്ട് ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ജീ​വി​തം ച​ർ​ച്ച ചെ​യ്യി​ക്കു​ന്ന​തി​ലേ​ക്കാ​യി ജ​നു​വ​രി പ​ത്തൊ​ൻ​പ​തി​ന് നി​യ​മ​സ​ഭാ ചേ​ന്പ​റി​ൽ വ​നം വ​കു​പ്പ് മ​ന്ത്രി കെ ​രാ​ജു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​മെ​ന്ന് എം​എ​ൽ​എ എ​ൻ ഷം​സു​ദ്ധീ​ൻ അ​റി​യി​ച്ചു.

കു​റു​ക്ക​ൻ​കു​ണ്ടി​ലെ ദു​രി​ത​പൂ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ അ​വ​ത​രി​പ്പി​ച്ച​തി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​നം മ​ന്ത്രി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​ത്. വൈ​ദ്യു​തി , റോ​ഡ്, തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യാ​വു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.