കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഇ​ന്നുമു​ത​ൽ
Saturday, January 16, 2021 12:18 AM IST
പാലക്കാട് : ജി​ല്ല​യി​ലെ ഒന്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് ഇ​ന്ന് ആ​രം​ഭി​ക്കും.​ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും 100 പേ​ർ വീ​തം 900 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യ​ദി​വ​സം കു​ത്തി​വെ​പ്പെ​ടു​ക്കും. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

രാ​വി​ലെ 10 മു​ത​ൽ അ​ഞ്ച് വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ക. നെന്മാറ, അ​ഗ​ളി, അ​ന്പ​ല​പ്പാ​റ, ന​ന്ദി​യോ​ട്, ചാ​ലി​ശ്ശേ​രി, കൊ​പ്പം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കോ​ട്ടോ​പ്പാ​ടം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

കോ​വി​ഡ് 19 രോ​ഗ പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ക. ഇ​വ​ർ​ക്കു ത​ന്നെ 28 ദി​വ​സം ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കും. ഗ​ർ​ഭി​ണി​ക​ളേ​യും 18 വ​യ​സ്‌​സി​നു താ​ഴെ​യു​ള്ള​വ​രേ​യും കു​ത്തി​വ​യ്പ്പി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.