കൂ​ട് മ​ത്സ്യ​കൃ​ഷിയിൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് 3000 കി​ലോ​ഗ്രാം മ​ത്സ്യം
Tuesday, January 19, 2021 12:18 AM IST
പാ​ല​ക്കാ​ട് : പോ​ത്തു​ണ്ടി ഡാ​മി​ൽ ആ​രം​ഭി​ച്ച കൂ​ട് മ​ത്സ്യ​കൃ​ഷിയി​ലൂ​ടെ ഡി​സം​ബ​ർ 31 വ​രെ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് 3000 കി​ലോ​ഗ്രാം മ​ത്സ്യം. 6000 മ​ത്സ്യ​ങ്ങ​ളാ​ണ് ആ​കെ വി​ള​വെ​ടു​ത്ത​ത്. പോ​ത്തു​ണ്ടി റി​സ​ർ​വോ​യ​റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കൂ​ടു​ക​ളി​ൽ ജ​നി​ത​ക രീ​തി​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച സി​ലോ​പ്പി​യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്.

ഫി​ഷ​റീ​സ് വ​കു​പ്പ്, മ​ത്സ്യ ക​ർ​ഷ​ക വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ പ​ത്ത് കൂ​ടു​ക​ളി​ലാ​യി 45 ദി​വ​സം പ്രാ​യ​മാ​യ 20,000 മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് 2020 ഫെ​ബ്രു​വ​രി​യി​ൽ നി​ക്ഷേ​പി​ച്ച​ത്.

സ​ർ​ക്കാ​ർ 24 ല​ക്ഷം രൂ​പ​യും പോ​ത്തു​ണ്ടി എ​സ്‌​സി, എ​സ്ടി റി​സ​ർ​വോ​യ​ർ ഫി​ഷ​റീ​സ് സ​ഹ​ക​ര​ണ സം​ഘം ആ​റ് ല​ക്ഷം രൂ​പ​യു​മാ​ണ് പ​ദ്ധ​തി​യ്ക്കാ​യി ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് റി​സ​ർ​വോ​യ​ർ കൂ​ട് മ​ത്സ്യ​കൃ​ഷി ആ​ദ്യം ന​ട​പ്പാ​ക്കി​യ​ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്. ര​ണ്ടാ​മ​ത്തേ​ത് മ​ല​ന്പു​ഴ​യി​ലും മൂ​ന്നാ​മ​താ​യി പോ​ത്തു​ണ്ടി​യി​ലു​മാ​ണ്. സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ 18 തൊ​ഴി​ലാ​ളി​ക​ളാ​ണ് കൂ​ട് മ​ത്സ്യ കൃ​ഷി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ ഉ​ന്ന​മ​ന​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേ·​യു​ള്ള മ​ത്സ്യം മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. 2020 സെ​പ്റ്റം​ബ​ർ 9നാ​ണ് മ​ത്സ്യ കൃ​ഷി​യു​ടെ ആ​ദ്യ വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. സ​ഹ​ക​ര​ണ സം​ഘം മു​ഖാ​ന്തി​രം കി​ലോ​യ്ക്ക് 200 രൂ​പ നി​ര​ക്കി​ലാ​ണ് മ​ത്സ്യം വി​ൽ​ക്കു​ന്ന​ത്. പോ​ത്തു​ണ്ടി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് നി​ല​വി​ൽ മ​ത്സ്യ വി​ൽ​പ്പ​ന.

ജ​ലാ​ശ​യ​ങ്ങ​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ മ​ത്സ്യ​കൃ​ഷി​യി​ലൂ​ടെ സാ​ധി​ക്കും. മാ​ലി​ന്യ​ര​ഹി​ത​മാ​യ ജ​ലാ​ശ​യ​ത്തി​ൽ വ​ള​രു​ന്നു എ​ന്ന​തും കൂ​ട് മ​ത്സ്യ​കൃ​ഷി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഡാ​മു​ക​ളി​ൽ നേ​രി​ട്ട് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു​ള്ള കൃ​ഷി​യെ അ​പേ​ക്ഷി​ച്ച് കൂ​ട് മ​ത്സ്യ​കൃ​ഷി കൃ​ത്യ​മാ​യ വി​ള​വെ​ടു​പ്പി​ന് സ​ഹാ​യി​ക്കു​ന്നു.