ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് അ​രി വി​ത​ര​ണം പു​ന​രാ​ര​ംഭി​ച്ചു
Tuesday, January 19, 2021 12:18 AM IST
മു​ത​ല​മ​ട: ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​താ​യി താ​ലൂ​ക്കി​ൽ റേ​ഷ​ൻ ഷോ​പ്പു​ക​ളി​ലേ​ക്ക് ത​ട​സ്‌​സ​പ്പെ​ട്ട അ​രി വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പോ​ലി​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് വി​ത​ര​ണ അ​വ​കാ​ശം നേ​ടി​യ ക​രാ​റു​കാ​ര​ന്‍റെ പ​ത്തു വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മു​ത​ല​മ​ട വി​യ​ർ ഹൗ​സി​ൽ നി​ന്നും അ​രി ക​യ​റ്റി​തു​ട​ങ്ങി​യ​ത്. മു​ത​ല​മ​ട കൊ​ഴി​ഞ്ഞാ​ന്പാ​റ വി​യ​ർ ഹൗ​സ് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും 156 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് അ​രി വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച മു​ത​ൽ അ​രി വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഭാ​ഗി​ക​മാ​യ വി​ത​ര​ണം ന​ട​ക്കു​ന്നു​ള്ളു. ജ​നു​വ​രി​യി​ലെ
മു​ട​ങ്ങി​യ അ​രി വി​ത​ര​ണം പു​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​തു പ​ത്തു ദി​വ​സം വേ​ണ്ടി​വ​രും. ദീ​ർ​ഘ​കാ​ല​മാ​യി ഡി​പ്പേ​ക​ളി​ൽ നി​ന്നും സ​മീ​പ​ത്തെ വാ​ട​ക വാ​ഹ​ന​ങ്ങ​ളി​ലാ​ണ് അ​രി ക​ട​ത്തി​കൊ​ണ്ടി​രു​ന്ന​ത്.
ഇ​തു മൂ​ലം മു​പ്പ​തി​ല​ധി​കം ടെ​ന്പോ ഡ്രൈ​വ​ർ​മാ​ർ​ക്ക് സ്ഥി​ര​മാ​യി വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജ​നു​വ​രി മു​ത​ൽ അ​രി വി​ത​ര​ണം ക​രാ​റു​കാ​ര​നു അ​നു​മ​തി ന​ൽ​കി. ഇ​തു​മൂ​ലം സ​മീ​പ​വാ​സി​ക​ളാ​യ ടെ​ന്പോ ഡ്രൈ​വ​ർ​മാ​രു​ടെ ജോ​ലി ന​ഷ്ട​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​യ​ർ ഹൗ​സ് അ​രി ക​യ​റ്റു തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ലേ​ർ​പ്പെ​ട്ട​താ​ണ് ക​ഴി​ഞ്ഞ പ​തി​നാ​റു ദി​വ​സം അ​രി വി​ത​ര​ണം നി​ല​ച്ച​ത്.