മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണം
Tuesday, January 19, 2021 12:18 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ബൈ​പാ​സി​ൽ പു​ഴ​യോ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കൊ​ടു​വാ​ളി​ക്കു​ണ്ട് പെ​രി​ഞ്ചോ​ളം പ്ര​ദേ​ശ​ത്ത് പൊ​തു ക​ളി​സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ കൊ​ടു​വാ​ളി​ക്കു​ണ്ട് യൂ​ണി​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ബൈ ​പ്പാ​സി​ൽ പു​ഴ​യോ​ര​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം പു​ഴ​യു​ടെ സാ​ന്ദ​ര്യം ന​ശി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം മാ​ര​ക​മാ​യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും ഇ​തി​ന് ത​ട​യി​ടാ​ൻ സി​സി​ടി​വി സ്ഥാ​പി​ച്ച് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ളി​സ്ഥ​ല​ത്തി​ന്‍റെ അ​ഭാ​വം വ​ള​ർ​ന്നു​വ​രു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളാ​ണ് കാ​യി​ക ആ​വ ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്ഥ​ല പ​രി​മി​തി മൂ​ലം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ത് അ​പ​ര്യാ​പ്ത​വു​മാ​ണ്.​അ​തി​നാ​ൽ ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ൽ പൊ​തു ക​ളി​സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വൈ​എ​ഫ്ഐ കൊ​ടു​വാ​ളി​ക്കു​ണ്ട് പെ​രി​ഞ്ചോ​ളം ഭാ​ര​വാ​ഹി​ക​ളാ​യ നി​തി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ആ​ഷി​ക്ക്, ഷ​ഹ​ബാ​ദ്, അ​ജ്മ​ൽ, ആ​ഷി​ക്ക്, ഹ​രി, വി​നീ​ഷ് എ​ന്നി​വ​ർ സി​പി​എം നേ​താ​ക്ക​ളാ​യ എ​ൻ.​കെ സു​ജാ​ത, ഹ​ക്കീം മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യി​ലെ​ത്തി നി​വേ​ദ​നം ന​ൽ​കി​യ​ത്.