പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി
Tuesday, January 19, 2021 12:20 AM IST
നെന്മാറ: പ​യ്യാ​ങ്കോ​ട് മാ​ങ്കു​റു​ശ്ശി​യി​ലു​ള്ള അ​നു​ശ്രീ നെന്മാറ കോ​ളേ​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷം തു​ട​ർ​പ​ഠ​ന​ത്തി​ന് തൃ​ശ്ശൂ​രി​ൽ സി​എം​എ കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ല​ഭി​ച്ചെ​ങ്കി​ലും ആ​ക​സ്മി​ക​മാ​യി അ​ച്ഛ​ന് അ​നാ​രോ​ഗ്യം മൂ​ലം ഒ​രു വ​ശം ത​ള​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഫീ​സ് അ​ട​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ തു​ട​ർ പ​ഠ​നം മു​ട​ങ്ങി​യി​രു​ന്നു. അ​മ്മ തു​ച്ഛ​വ​രു​മാ​ന​ക്കാ​രി​യാ​യ ആ​ശാ​വ​ർ​ക്ക​റു​ടെ ഏ​ക വ​രു​മാ​നം​കൊ​ണ്ടാ​ണ് വീ​ട്ടു​കാ​ര്യ​ങ്ങ​ളും സ​ഹോ​ദ​ര​ന്‍റെ​യും അ​ച്ഛ​ന്‍റെ​യും ചി​കി​ത്സാ​ചെ​ല​വ് ന​ട​ത്തി​യി​രു​ന്ന​ത്.
സ​ഹോ​ദ​ര​ൻ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തി​നാ​ൽ സ്പെ​ഷ്യ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​തി​ന്നാ​ലും അ​ച്ഛ​ന്‍റെ വ​രു​മാ​നം നി​ല​ച്ച​തി​നാ​ൽ തു​ട​ർ പ​ഠ​നം മു​ട​ങ്ങി വീ​ട്ടി​ലി​രി​ക്കു​ന്ന അ​നു​ശ്രീ​യെ പ്ര​ദേ​ശ​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള കോ​ളേ​ജ് ഫീ​സ് 47,600 രൂ​പ കോ​ളേ​ജി​ൽ അ​ട​ച്ച​തി​ന്‍റെ ര​സീ​ത് ഇ​ന്ന് വീ​ട്ടി​ൽ വ​ച്ച് കൈ​മാ​റി പ​ഠ​നം മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കു​ന്ന​തി​ന് വ​ഴി​തെ​ളി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും അ​നു​ശ്രീ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഒ​രു വ​ർ​ഷ​ത്തെ ഫീ​സ് തു​ക തൃ​ശ്ശൂ​രി​ലെ കോ​ളേ​ജി​ൽ അ​ട​ച്ച ര​സി​ത് കൈ​മാ​റി തു​ട​ർ​പ​ഠ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. മു​ൻ ഡി​സി​സി സെ​ക്ര​ട്ട​റി, കെ.​ഐ.​അ​ബ്ബാ​സ്, മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, അ​ഡ്വ.​സി.​സി. സു​നി​ൽ, സ​ജി ഐ​ക്ക​ര, കെ.​വി. ടോ​മി, ഷ​മീ​ർ, ബീ​ന ബാ​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.