ഗ്യാ​സ് തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ്ണ ന​ട​ത്തി
Thursday, January 21, 2021 12:11 AM IST
പാ​ല​ക്കാ​ട് : പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹെ​വി ലൈ​സ​ൻ​സി​നു​ള്ള ഡ്രൈ​വേ​ഴ്സി​ന് മാ​ത്ര​മേ ഹ​സാ​ഡ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ലൈ​സ​ൻ​സി​ൽ രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കു​ക​യു​ള്ളൂ. മ​ഹാ​ഭൂ​രി​പ​ക്ഷം ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ലും സി​ല​ണ്ട​ർ വി​ത​ര​ണം ന​ട​ത്തു​ന്ന​ത് ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പ്ര​കാ​രം ഹെ​വി ഡ്രൈ​വി​ങ്ങ് ലൈ​സ​ൻ​സി​ൽ ഹ​സാ​ഡ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മാ​ത്ര​മേ എ​ൽ​പി​ജി വി​ത​ര​ണ വാ​ഹ​നം ഓ​ടി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഇ​ത് നി​ല​വി​ലു​ള്ള നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ഇ​ട​യാ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ്തു​ത മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ൾ കേ​ര​ള ഗ്യാ​സ് ഏ​ജ​ൻ​സീ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്യാ​സ് തൊ​ഴി​ലാ​ളി​ക​ൾ പാ​ല​ക്കാ​ട് ആ​ർ​ടി ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ്ണ ന​ട​ത്തി.
നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന മാ​ർ​ച്ചും ധ​ർ​ണ്ണ​യും കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് ധ​ർ​ണ്ണ മാ​ത്രം ന​ട​ത്തു​ക​യാ​യി​രു​ന്നു. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ യൂ​ണി​യ​നും തൊ​ഴി​ലാ​ളി​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.