വെ​ള്ള​പ്പാ​റ കു​ന്നി​ൽ കാ​ടി​ന് തീ​പി​ടി​ച്ചു
Friday, January 22, 2021 12:10 AM IST
നെന്മാറ: തേ​വ​ർ​മ​ണി വെ​ള്ള​പ്പാ​റ കു​ന്നി​ൽ കാ​ടി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ തീ ​പ​ട​ർ​ന്നു ക​യ​റി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
സ​മീ​പ​വാ​സി​ക​ൾ തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​യാ​തെ വ​ന്ന​തോ​ടെ അ​ഗ്നി​ശ​മ​ന യൂ​ണി​റ്റി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ല​ത്തൂ​രി​ൽ നി​ന്ന് ഒ​രു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​പ​ട​രാ​തെ പൂ​ർ​ണ്ണ​മാ​യും അ​ണ​ച്ചു.

യുഡിഎ​ഫ് പ്ര​തി​ഷേ​ധ സ​മ​രം​ നാ​ളെ

അ​ഗ​ളി: ബിജെപി ​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും എ​ൽ ഡി ​എ​ഫ് സർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ൾ​ക്കെ​തി​രെ​യും,പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും നാ​ളെ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു ​ഡി എ​ഫ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 10 മ​ണി​ക്ക് അ​ഗ​ളി പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​രം അ​ഡ്വ.​എ​ൻ.​ഷം​സു​ദ്ദീ​ൻ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും
നേ​താ​ക്ക​ളാ​യ പി .ആ​ർ സു​രേ​ഷ്, വി .ഡി ജോ​സ​ഫ്, അ​ഡ്വ.​ടി .സി​ദ്ദീ​ഖ്, വി .വി ഷൗ​ക്ക​ത്ത​ലി, ഷി​ബു സി​റി​യ​ക്ക്, എം .ആ​ർ സ​ത്യ​ൻ, എ​ൻ.കെ ​ര​ഘു​ത്ത​മ​ൻ , പി .എ​സ് അ​ബ്ദു​ൾ അ​സീ​സ്, പി . ​ഷ​ർഫു​ദ്ദീ​ൻ, ബി​ജു സെബാ​സ്റ്റ്യ​ൻ, അ​യ്യ​പ്പ​ൻ, ​മാ​ത്യു​ കെ .ജെ , ​എ​സ് .മാ​ണി​ക്യ​ൻ, എം. ​ക​ന​ക​രാ​ജ് തു​ട​ങ്ങി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.