ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Sunday, January 24, 2021 12:20 AM IST
ക​ല്ല​ടി​ക്കോ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ല്ല​ടി​ക്കോ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ക​ല്ല​ടി​ക്കോ​ട് ചു​ങ്കം വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്തും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ലും ഉ​ന്ന​മ​ന​ത്തി​ലും പൊ​തു സ​മൂ​ഹ​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ക​ഴി​യു​ന്ന​ത് സാ​മൂ​ഹ്യ​സേ​വ​നം ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി കാ​ണു​ന്ന​തി​നാ​ലാ​ണെ​ന്ന് ബാ​ബു​കോ​ട്ട​യി​ൽ പ​റ​ഞ്ഞു.​എ​ൻ.​എം.​അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ സാ​ര​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു. ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ,കോ​മ​ള​കു​മാ​രി, സി.​കെ.​ജ​യ​ശ്രീ, കെ.​മു​ര​ളി​കു​മാ​ർ, പി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.