ന​ല്ലേ​പ്പി​ള്ളി ടൗ​ണി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി കു​ഴി
Sunday, January 24, 2021 12:21 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യ​ല​യ​ത്തി​നു സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ റോ​ഡ് വെ​ട്ടി​പൊ​ളി​ച്ച ഗ​ർ​ത്തം വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു അ​പ​ക​ട​ഭീ​ഷ​ണ​യാ​യി .ര​ണ്ടു മാ​സം മു​ൻ​പാ​ണ് പ്ര​ധാ​ന പാ​ത​യി​ൽ പൈ​പ്പി​ടാ​ൻ വെ​ട്ടി​പൊ​ളി​ച്ച​ത്. ഒ​രാ​ഴ്ചയ്ക്ക​കം​ പണി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ റോ​ഡി​ലെ ഗ​ർ​ത്തം ഇ​തു​വ​രേ​യും​ ടാ​റി​ംഗ് ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​സ്ഥ​ല​ത്തു റോ​ഡി​നു വ​ള​വു​മു​ണ്ട്.

റോ​ഡ്തി​രി​ഞ്ഞു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗ​ർ​ത്തം തി​രി​ച്ച​റി​ഞ്ഞ് പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്ന ശ​ബ്ദം സ​മീ​പ​വാ​സി​ക​ൾ​ക്ക് ഭ​യാ​ന​ക​മാ​വു​ക​യാ​ണ്. ഇ​തി​ന​കം​ പ​ല​ത​വ​ണ​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​താ​യി പ​രി​സ​ര​വാ​സി​ക​ള​റി​യി​ക്കു​ന്നു​ണ്ട്. കൊ​ടു​വാ​യൂ​ർ​-കോ​യ​ന്പ​ത്തൂ​ർ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ൽ യാ​ത്രാ വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്.​ കോ​യ​ന്പ​ത്തു​രി​ൽ നി​ന്നും കൊ​ല്ല​ങ്കോ​ട് ,ചെ​മ്മ​ണാം​പ​തി , നെന്മാറ, പ​ല്ലാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്വാ​റി​ക​ളി​ലേ​ക്ക് ദി​നം​പ്ര​തി 250 ൽ ​കൂടുത​ൽ മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി​ക​ൾ മെ​റ്റ​ൽ കൊ​ണ്ടു വ​രു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.

കാ​ല​ത്തും വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ലും ഗ​താ​ഗ​ത​കു​രു​ക്കു ഒ​ഴി​യാ​ബാ​ധ​യാ​യി​രി​ക്കു​ക​യാ​ണ്.
നാ​ട്ടു​ക​ല്ലി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ത്യാ​സ​ന്ന നി​ല​യി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും പോ​വു​ന്ന ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത​കു​രുക്കി​ൽ അ​ക​പ്പെ​ടുന്നതും പതിവാണ്. യു​ദ്ധ​കാ​ല​ാടിസ്ഥാ​ന​ത്തി​ൽ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി ഗ​ർ​ത്തം ശരിയാക്കണമെന്നാണ് ആവശ്യം.