കർഷകർ ഒന്നുമറിയാത്ത ഏഴാംകൂലികളല്ല: കെ.ഡി.പ്രസേനൻ എംഎൽഎ
Wednesday, February 24, 2021 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: നാ​ടി​നെ അ​ഭി​വൃ​ദ്ധി​യി​ലേ​ക്കും സ​മൃ​ദ്ധി​യി​ലേ​ക്കും എ​ത്തി​ച്ച ക​ർ​ഷ​ക​രെ ഏ​ഴാം കൂ​ലി​ക​ളാ​ക്കി ത​രം​താ​ഴ്ത്തു​ന്ന ക​ര​ട് വി​ജ്ഞാ​പ​ന​ങ്ങ​ളും ക​രി​നി​യ​മ​ങ്ങ​ളും ച​വ​റ്റു​കൊ​ട്ട​യി​ൽ ത​ള്ള​ണ​മെ​ന്നും ഏ​ത് ത​ന്പു​രാ​ൻ വ​ന്നാ​ലും ഇ​ത്ത​രം നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ.
കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജി​നെ അ​തീ​വ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദ്ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രേ​യും വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ മ​റ​വി​ൽ കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​വാ​സ മേ​ഖ​ല​ക​ളും പ​രി​സ്ഥി​തി ലോ​ല​മാ​ക്കി മാ​റ്റു​ന്ന കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ​യും മേ​ഖ​ല ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​റാ​ലി​യും കു​ന്ന​ങ്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ​ഫ​ർ സോ​ണ്‍ തു​ട​ങ്ങി​യ അ​പ്രാ​യോ​ഗി​ക നി​യ​മ​ങ്ങ​ളൊ​ന്നും ഇ​വി​ടെ ന​ട​പ്പി​ലാ​കാ​ൻ പോ​കു​ന്നി​ല്ല.
വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ബ​ഫ​ർ​സോ​ണ്‍ വ​നാ​തി​ർ​ത്തി ത​ന്നെ​യാ​ക​ണം. മ​റി​ച്ചു​ള്ള​തൊ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. രോ​ഗ​ങ്ങ​ളോ​ടും കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടും ക​ർ​ഷ​ക​ർ പൊ​രു​തി നേ​ടി​യ വി​ജ​യ​മാ​ണ് കേ​ര​ളം ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന ഭ​ക്ഷ്യ​സൗ​ഭാ​ഗ്യ​ങ്ങ​ളെ​ല്ലാം.
മ​ല മ​ണ്ണി​ൽ ക​ർ​ഷ​ക​ർ അ​ധ്വാ​നി​ച്ച​ത് രാ​ജ്യ​ത്തെ ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി​രു​ന്നു.
കാ​ട്ടു​മൃ​ഗ​ത്തെ കാ​ട്ടി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജി​നെ ഏ​ത് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ഇ​എ​സ്‌​സെ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്ന് എം​എ​ൽ​എ ചോ​ദി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​സ​ജി വ​ട്ടു​ക​ള​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​രാ​ധാ​കൃ​ഷ്ണ​ൻ, ഭൂ​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ജി.​എ​ൽ​ദോ, ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കേ​ക്ക​ര, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പി​ള്ളി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എം.​റോ​യ്, ഷാ​ജി ജോ​ണ്‍ (പോ​പ്പി), കെ.​കെ.​പൗ​ലോ​സ്, മ​റി​യ​ക്കു​ട്ടി ജോ​ർ​ജ്, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ലിം പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി ​ജോ അ​റ​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടോ​മി ഈ​രോ​രി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
കു​ണ്ടു​ക്കാ​ട് നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​റാ​ലി മേ​ഖ​ലാ ര​ക്ഷാ​ധി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.