ഉ​ത്സ​വ​ങ്ങ​ൾ ച​ട​ങ്ങു​ക​ളി​ൽ മാ​ത്രം;​ ജീ​വി​തം വ​ഴി​മു​ട്ടി ക​ച്ച​വ​ട​ക്കാ​രും, ക​ലാ​കാ​രന്മാ​രും
Wednesday, February 24, 2021 12:23 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ഉ​ത്സ​വ​ങ്ങ​ൾ ച​ട​ങ്ങു​ക​ളി​ലൊ​തു​ങ്ങി​യ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് നൂ​റ് ക​ണ​ക്കി​ന് പൂ​ര ക​ച്ച​വ​ട​ക്കാ​രും ക​ലാ​കാ​രന്മാ​രും.​
കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഉ​ത്സ​വ​ക​ച്ച​വ​ട​ങ്ങ​ൾ ക​വ​ർ​ന്ന​പ്പോ​ൾ അ​ടു​ത്ത വ​ർ​ഷം എ​ല്ലാം തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ.​എ​ന്നാ​ൽ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷ​ക​ളെ​ല്ലാം അ​സ്ഥാ​ന​ത്താ​യി.​
വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​ർ,ആ​ന​യു​ട​മ​ക​ൾ,വ​ഴി​യോ​ര വാ​ണി​ഭ​ക്കാ​ർ,ക​ലാ​കാ​ര​ൻ​മാ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്.​എ​ഴു​ന്ന​ള്ളി​പ്പ് ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ചി​ല​വി​നൊ​രു കു​റ​വും വ​രു​ത്താ​നാ​കാ​ത്ത മേ​ഖ​ല​യാ​ണ് ആ​ന പ​രി പാ​ല​നം.​ദി​വ​സ​വും മു​വ്വാ​യി​ര​ത്തി​ലേ​റെ രൂ​പ ഒ​രാ​ന​യ്ക്ക് ചി​ല​വു​ണ്ട്.​
എ​ഴു​ന്നൊ​ള്ളി​പ്പു​ക​ൾ ഇ​ല്ലാ​താ​യ​പ്പോ​ൾ ഇ​നി എ​ങ്ങി​നെ മു​ന്നോ​ട്ടു പോ​കു​മെ​ന്ന​റി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് അ​വ​ർ. വി​ൽ​ക്കാ​മെ​ന്നു വെ​ച്ചാ​ൽ ഈ ​സ​മ​യ​ത്ത് വാ​ങ്ങാ​നും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ.​ചെ​ണ്ട തോ​ളി​ലി​ട്ടി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞെ​ന്ന് വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​രും പ​രാ​തി​പ്പെ​ടു​ന്നു.​
ഓ​ട്ട​ൻ​തു​ള്ള​ൽ,ചാ​ക്യാ​ർ​കൂ​ത്ത് തു​ട​ങ്ങി​യ മ​റ്റു നി​ര​വ​ധി ക​ലാ മേ​ഖ​ല​ക​ളി​ലെ ക​ലാ​കാ​ര​ൻ​മാ​രും നി​രാ​ശ​യി​ലാ​ണ്. ഇ​തി​നെ​ല്ലാം പു​റ​മെ ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്റ്റേ​ജ് ഷോ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന ക​ലാ​കാ​ര·ാ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ഇ​തി​ലെ​ല്ലാം ക​ഷ്ട​മാ​ണ് പൊ​രി, മു​റു​ക്ക്, ഈ​ത്ത​പ്പ​ഴം തു​ട​ങ്ങി ബ​ലൂ​ണ്‍ ക​ച്ച​വ​ട​ക്കാ​ർ വ​രെ​യു​ള്ള​വ​രു​ടെ അ​വ​സ്ഥ.​
ഒ​രു വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഉ​ത്സ​വ​ക്കാ​ല​ത്തു ല​ഭി​ക്കു​ന്ന ആ​ദാ​യ​മാ​യി​രു​ന്നു ഒ​രു വ​ർ​ഷ​ത്തെ​ജീ​വി​ത മാ​ർ​ഗം.​
ഇ​വ​ർ​ക്ക് മ​റ്റ് തൊ​ഴി​ലു​ള​ക​ൾ വ​ശ​വു​മി​ല്ല.​എ​ല്ലാം ശു​ഭ​മാ​യി അ​വ​സാ​നി​ച്ച് ന​ല്ല നാ​ളെ​ക്കു​ള്ള കാ​ത്തി​രി​പ്പി​ലാ​ണിവ​ർ