മ​ദ്യ​നി​രോ​ധ​ന സ​മി​തി വാഹനജാഥ
Wednesday, February 24, 2021 12:24 AM IST
പാ​ല​ക്കാ​ട് : കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഫാ​ദ​ർ വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ്, കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കുന്ന വാഹനജാഥയ്ക്ക് സ്വീകരണം നല്കി. പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗം. സം​സ്ഥാ​ന മ​ദ്യ​നി​രോ​ധ​ന സ​മി​തി ര​ക്ഷാ​ധി​കാ​രി ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ എം.​സു​ലൈ​മാ​ൻ, അ​ഖി​ലേ​ഷ് കു​മാ​ർ, സ​ന്തോ​ഷ് മ​ല​ന്പു​ഴ, എം.​സു​ലൈ​മാ​ൻ, എ.​കെ സു​ൽ​ത്താ​ൻ, എ​സ്.​ശി​വ​രാ​ജേ​ഷ്, റെ​യ്മ​ണ്ട് ആ​ന്‍റ​ണി, എ​സ്.​കു​മാ​ര​ൻ, കെ.​അ​ബൂ​ബ​ക്ക​ർ, ബി.​ശ്രീ​നാ​ഥ്, ലു​ക്ക് മാ​ൻ ഹ​കീം, സൈ​ദ് പ​റ​ക്കു​ന്നം,എ​സ് ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു

ശ്രീ​കൃ​ഷ്ണ​പു​രം : ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ഇ​ന്ന് ഓ​ഫീ​സി​ൽ നി​ന്നും സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​ല്ല. അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി നാ​ളെ മു​ത​ൽ ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്ഥി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ക​വ​ർ​ച്ച: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​യ​ന്പ​ത്തൂ​ർ :ബൈക്ക് യാ​ത്ര​യ്ക്കി​ടെ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​നി​യ മു​ത്തൂ​ർ സ​തീ​ഷ് ഭാ​ര്യ ല​തി​ക (34)യു​ടെ ആ​ഭ​ര​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ല​തി​ക ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ ചെ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.