കെ​സി​വൈ​എം സൗ​ജ​ന്യ ക്ഷ​യ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, February 25, 2021 12:00 AM IST
അ​ഗ​ളി :കെ​സി​വൈ​എം പ​ല്ലി​യ​റ യൂ​ണി​റ്റി​ന്‍റെ​യും പ​ല്ലി​യ​റ ഉ​ദ​യ ആ​ർ​ട്സ് ആ​ൻ​ഡ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ല്ലി​യ​റ​യി​ൽ സൗ​ജ​ന്യ ക്ഷ​യ​രോ​ഗ​നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ ക്ഷ​യ​രോ​ഗം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ​ല്ലി​യ​റ ഉ​ദ​യ ക്ല​ബ്ബി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​യ്ക്ക് ന​ട​ത്തി​യ ക്യാ​ന്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ, കെ​സി​വൈ​എം പ​ല്ലി​യ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ജു സാ​മു​വ​ൽ, ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഗ​ളി പി​എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​യി​ച്ചു.

പീ​പ്പി​ൾ​സ് സ​ർ​വീസ് സെ​സൈ​റ്റി
സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം

പാ​ല​ക്കാ​ട് : പീ​പ്പി​ൾ​സ് സ​ർ​വ്വീ​സ് സെ​സൈ​റ്റി പാ​ല​ക്കാ​ടി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ എ​ന്‍റ​ർ​പ്ര​ന​ർ​ഷി​പ്പ് ഡ​വ​ല​പ്പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യേ​ത്താ​ടെ 30 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​വും തു​ട​ർ​ന്ന് തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ പ​രി​ശീ​ല​ന​വും ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പാ​ലി​റ്റി ഹാ​ളി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്നു.
കാ​റ്റ​റിം​ഗ്, നോ​ർ​ത്ത് ഇ​ന്ത്യ​ൻ ഫു​ഡ്, സൗ​ത്ത് ഇ​ന്ത്യ​ൻ ഫു​ഡ്, കേ​ര​ള സ്നാ​ക്സ്, പേ​പ്പ​ർ ബാ​ഗ്, സ്ക്രീ​ൻ പ്രി​ൻ​ഡിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കെ​പ്പ​ടു​ന്ന​ത്. മാ​ർ​ച്ച് ഒന്നിനു രാ​വി​ലെ 11 മ​ണി​ക്ക് ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പാ​ലി​റ്റി ഹാ​ളി​ൽ വെ​ച്ച് പ​രി​ശീ​ല​ന​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ക്കും. 46 വ​യ​സ്‌​സ് ക​ഴി​യാ​ത്ത സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാർ​ക്കു​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഫോ​ണ്‍ : 8848527130, 9446639672.