യു​വ​ക്ഷേ​ത്ര കോ​ളജി​ൽ കൊ​മേ​ഴ്സ് വി​ഭാ​ഗം ഓ​റി​യ​ന്‍റേഷ​ൻ
Thursday, February 25, 2021 12:16 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളജി​ലെ കൊ​മേ​ഴ്സ് പി​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ലൈ​ഫ് സ്കി​ൽ ഫോ​ർ ലൈ​ഫ് എ​ന്ന ഒ​ാറി​യ​ന്‍റേഷ​ൻ പ​രി​പാ​ടി വി​ടി​ബി കോ​ളേ​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം അ​സി പ്രൊ​ഫ.​ക​മ​ൽ രാ​ജ് മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ൻ​റ​ണി അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ട്ട​ർ റ​വ.​ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​മെ​റ്റി​ൽ​ഡ ഡാ​നി എ​ന്നി​വ​ർ ആ​ശം​സ പ​റ​ഞ്ഞു.

ദ​യ പു​ഞ്ചി​രി പ​ട​ർ​ത്തി​യ​തു
64 കു​ടും​ബ​ങ്ങ​ളി​ൽ

പാ​ല​ക്കാ​ട് : കാ​രു​ണ്യ​ത്തി​ന്‍റെ ക​രം​നീ​ട്ടി ഒ​രു നാ​ട് കൂ​ടെ നി​ന്ന​പ്പോ​ൾ ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മ​ങ്ക​ര കാ​രു​ണ്യ വി​പ്ല​വ​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ച 28 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം 64 പേ​ർ​ക്ക് വീ​തി​ച്ചു ന​ൽ​കി. ഭ​ര​ത​നെ​ന്ന ഒ​ൻ​പ​താം ക്ലാ​സ്‌​സ് വി​ദ്യാ​ർ​ത്ഥി​യു​ടെ വൃ​ക്ക മാ​റ്റി വ​യ്ക്ക​ലി​നും തു​ട​ർ ചി​കി​ത്സ​യ്ക്കും ആ​വ​ശ്യ​മാ​യ പ​ണം മാ​റ്റി​വ​ച്ച് ബാ​ക്കി തു​ക​യാ​ണ് 63 പേ​ർ​ക്കാ​യി വീ​തി​ച്ചു ന​ല്കി​യ​ത്.
ചി​കി​ത്സ സ​ഹാ​യ​മാ​യി ദ​യ സം​ഘ​ടി​പ്പി​ച്ച കാ​രു​ണ്യ വി​പ്ല​വ​ത്തി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ പ​ണം 64 നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കും സ​മാ​ശ്വാ​സ​മാ​യി.
മ​ങ്ക​ര പ്രി​യ​ദ​ർ​ശി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ങ്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​ഗോ​കു​ൽ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ.​ബി.​ര​മേ​ശ് അ​ധ്യ​ക്ഷ​നാ​യി.