മംഗലംഡാം: വണ്ടാഴി പഞ്ചായത്തിലെ 13, 14 വാർഡുകൾ ഉൾപ്പെടുന്ന ജനവാസ മേഖലകൾ പറന്പിക്കുളം കടുവാ സങ്കേതത്തിന്റെ ബഫർ സോണാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ എം പി രമ്യ ഹരിദാസ്, എം എൽ എ കെ.ബാബു, പഞ്ചായത്ത് പ്രസിഡന്റുമാർ, മെന്പർമാർ എന്നിവരുടെ നേതൃത്വത്തിൽ പറന്പിക്കുളം ഡി എഫ്ഒക്ക് നിവേദനം നൽകും. കെ. ഡി. പ്രസേനൻ എം എൽ എ യുടെ അധ്യക്ഷതയിൽ പൊൻകണ്ടം സെന്റ് ജോസഫ് പള്ളി ഹാളിൽ ഇന്നലെ നടന്ന സർവ്വകക്ഷി യോഗത്തിലാണ് ഈ തീരുമാനം.
വനം വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുടെ ബഫർ സോണ്‍ സീറോ ഏരിയ ബഫർ സോണാക്കുക, കാടിനുള്ളിൽ സംരഷിക്കേണ്ട വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നാശം ഉണ്ടാക്കിയാൽ അതിന് മതിയായ നഷ്ട പരിഹാരം നൽകുക, കരട് വിജ്ഞാപനം സംബന്ധിച്ച പരാതികളറിയിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകുക തുടങ്ങിയ പ്രമേയങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ബ്ലോക്ക് മെബർ പി.എച്ച് സെയ്താലി, മംഗലംഡാം ഫൊറോന വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, കർഷക സംരക്ഷണ സമിതി മേഖല പ്രസിഡന്റ് ജോണി പരിയംകുളം, വിവിധ സംഘടനകളേയും രാഷ്ട്രിയ പാർട്ടികളേയും പ്രതിനിധികരിച്ച് ബെന്നി ജോസഫ്, എം.കെ.ഉണ്ണികൃഷ്ണൻ, കെ.എസ്.ശ്രീജേഷ്, സോമൻകൊന്പനാൽ,അബ്ബാസ്, ടി.എം.ശശി എന്നിവർ പ്രസംഗിച്ചു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് സ്വാഗതവും മെബർ പി.ജെ.മോളി നന്ദിയും പറഞ്ഞു. തുടർ പ്രക്ഷോഭ പരിപാടികൾക്കായി കർഷകസംരക്ഷണ സമിതി എന്ന പേരിൽ എം എൽ എ കെ. ഡി. പ്രസേനൻ രക്ഷാധികാരിയായി കമ്മിറ്റി രൂപീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് ചെയർമാൻ, ജോണി പരിയംകുളം വൈസ് ചെയർമാൻ, ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ജനറൽ കണ്‍വീനർ, ഫാ.ജിനോ പുരമംത്തിൽ ജോയിന്റ് കണ്‍വീനർ, മെന്പർമരായ ഇബ്രാഹിം, സെയ്തലവി, പി.ജെ.മോളി, ബീന ഷാജി കണ്‍വീനർ·ാർ, ഫാ.റോബിൻ കൂന്താനിയിൽ, ടി.എം.ശശി,സിജി സഖറിയ, കെ.കെ.മോഹനൻ, സണ്ണിജെക്കബ്, ബെന്നി ജോസഫ്, സുരേഷ് കടപ്പാറ, കെ.ജി.എൽദോസ് ,ബിനു ആലനോലിൽ, സോമൻ കൊന്പനാൽ, ടോമി കൊച്ചുമുറി, ഷാജി വർക്കി, വി.അബ്ബാസ്, ബോബിൻ മാത്യു, സജി ചുങ്കപ്പുര, ജോയ് ചെരളയിൽ, എം.കെ.ഉണ്ണിക്കൃഷ്ണൻ, കെ.എസ്.ശ്രീജേഷ് നിർവ്വാഹക സമിതി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.