തേ​ൻ വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​വും കാ​ർ​ഷി​ക മേ​ള​യും
Friday, February 26, 2021 12:18 AM IST
അ​ഗ​ളി :ക​ർ​ഷ​ക​ർ ഉ​ത്പാ​ദ​പ്പി​ച്ച തേ​ൻ വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​വും കാ​ർ​ഷി​ക മേ​ള​യും ക​ർ​ഷ​ക ഉ​ത്പാ​ദ​ക ക​ന്പി​നി രൂ​പീ​ക​ര​ണ​വും മാ​ർ​ച്ച് ഒ​ന്നി​ന് ക​ക്കു​പ്പ​ടി ഗ​വ​ണ്മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തേ​ൻ ബ്രാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ത്രിത്വ​മ​ല ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണി ത​ര​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ട്ട​പ്പാ​ടി ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​റും കാ​ർ​ഷി​ക മേ​ള നാ​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ലാ​ലു നാ​രാ​യ​ണ​ൻ കു​ട്ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഉ​ത്പാ​ദ​ക സം​ഘം ചെ​യ​ർ​മാ​ൻ ബി​ജു ജോ​സ​ഫ് അ​റി​യി​ച്ചു.