ക​ണ്ണ​ന്പ്ര വ്യ​വ​സാ​യ പാ​ർ​ക്കി​ലൂ​ടെ 4000 പേ​ർ​ക്കു തൊ​ഴി​ൽ: മ​ന്ത്രി
Friday, February 26, 2021 12:20 AM IST
പാ​ല​ക്കാ​ട് : ചെ​ന്നൈ ബാം​ഗ്ലൂ​ർ വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ക്കു​ന്ന ക​ണ്ണ​ന്പ്ര വ്യ​വ​സാ​യ പാ​ർ​ക്കി​ലൂ​ടെ നാ​ലാ​യി​ര​ത്തോ​ളം പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി എ. ​കെ ബാ​ല​ൻ.

ക​ണ്ണ​ന്പ്ര വ്യ​വ​സാ​യ പാ​ർ​ക്ക് പ​ദ്ധ​തി പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2000 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ക​ണ്ണ​ന്പ്ര വ്യ​വ​സാ​യ പാ​ർ​ക്ക്. തു​ക കി​ഫ്ബി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​ക്കാ​യി ക​ണ്ണ​ന്പ്ര വി​ല്ലേ​ജി​ൽ 470 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. വ്യ​വ​സാ​യ പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കൊ​ച്ചി​പാ​ല​ക്കാ​ട് മേ​ഖ​ല ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വ്യ​വ​സാ​യ​മേ​ഖ​ല​യാ​യി മാ​റും.

ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​വു​ക​യും ചെ​യ്യും. ഭ​ക്ഷ്യ, ആ​ഭ​ര​ണ, പ്ലാ​സ്റ്റി​ക്, ഈ ​വേ​സ്റ്റ്, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ഐ​ടി, ലോ​ജി​സ്റ്റി​ക്സ് തു​ട​ങ്ങി​യ മെ​ഗാ​വ്യ​വ​സാ​യ ട്ര​സ്റ്റു​ക​ൾ ആ​ണ് നി​ല​വി​ൽ വ​രു​ന്ന​ത്. 470 ഏ​ക്ക​റി​ൽ 292.89 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​പ്പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നാ​യി ഒ​ന്നാം​ഘ​ട്ട തു​ക 346 കോ​ടി കി​ഫ്ബി വ​ഴി കി​ൻ​ഫ്ര കൈ​മാ​റി. കി​ൻ​ഫ്ര ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. 177.11 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ര​ണ്ടാം​ഘ​ട്ടം ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ള്ള​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തി​നു​പു​റ​മേ പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക്രാ​ഫ്റ്റ് വി​ല്ലേ​ജ്, ക​ര​കൗ​ശ​ല കൈ​ത്തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ, വി​പ​ണ​നം, വ​രു​മാ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കും. ടൂ​റി​സം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കും.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ വ​കു​പ്പി​ന്‍റെ കോ​ർ​പ്പ​സ് ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കാ​വ​ശ്ശേ​രി​യി​ൽ 12 കോ​ടി ചെ​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച റൈ​സ് മി​ല്ലി​ലൂ​ടെ 50 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കും.
കൊ​യ്തെ​ടു​ത്ത നെ​ല്ല് കൃ​ത്യ​സ​മ​യ​ത്ത് റൈ​സ് മി​ല്ല് മു​ഖേ​ന സം​ഭ​രി​ച്ച് ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വ​ഴി വി​പ​ണ​നം ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ൾ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് സി.​കെ ചാ​മു​ണ്ണി വി​ശി​ഷ്ടാ​തി​ഥി​യാ​യി. പ​രി​പാ​ടി​യി​ൽ ക​ണ്ണ​ന്പ്ര വ്യ​വ​സാ​യ പാ​ർ​ക്കി​ന്‍റെ ശി​ലാ​ഫ​ല​കം മ​ന്ത്രി എ ​കെ ബാ​ല​ൻ അ​നാഛാ​ദ​നം ചെ​യ്തു. ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ ക​ണ്ണ​ന്പ്ര ഒ​ന്ന് വി​ല്ലേ​ജി​ലാ​ണ് കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്.

2000 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 4000 പേ​ർ​ക്ക് നേ​രി​ട്ടും നി​ര​വ​ധി പേ​ർ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭി​ക്കും. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​കെ ദേ​വ​ദാ​സ്, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ർ, എ​ഡി​എം എ​ൻ. എം ​മെ​ഹ​റ​ലി, കി​ൻ​ഫ്ര മാ​നേ​ജ​ർ ടി.​ബി അ​ന്പി​ളി, സ്പെ​ഷ്യ​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ.​പി സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.